HOME
DETAILS

ഇസ്‌റാഈലിനെ കോടതി കയറ്റാന്‍ ഇന്തോനേഷ്യയും; അന്താരാഷ്ട്ര കോടതിയില്‍ കേസ് ഫയല്‍ ചെയ്തു

  
backup
January 21 2024 | 10:01 AM

indonesia-takes-israel-to-court-files-lawsuit-at-icj

ഇസ്‌റാഈലിനെ കോടതി കയറ്റാന്‍ ഇന്തോനേഷ്യയും; അന്താരാഷ്ട്ര കോടതിയില്‍ കേസ് ഫയല്‍ ചെയ്തു

ഗസ്സ: ഗസ്സയില്‍ തുടരുന്ന അതിക്രമങ്ങളില്‍ ഇസ്‌റാഈലിനെ കോടതി കയറ്റാന്‍ ഇന്തോനേഷ്യയും. ഇസ്‌റാഈലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ഇന്തോനേഷ്യ. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രാലയം ജകാര്‍ത്തയില്‍ വിദഗ്ധ സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് ഫയല്‍ ചെയ്തത്. നേരത്തെ സമാന വിഷയത്തില്‍ ദക്ഷിണാഫ്രിക്ക പരാതി നല്‍കുകയും അതിന്റെ പ്രാഥമിക വിചാരണ നടക്കുകയും ചെയ്തിരുന്നു.

കേസില്‍ പങ്കുചേരുന്ന കാര്യം ഇന്തോനേഷ്യയും സ്ലോവേനിയയും കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 19ന് കോടതിയില്‍ വീണ്ടും വിചാരണ നടക്കുന്നുണ്ട്. ഈ സമയത്ത് ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രിയും സംഘവും പങ്കെടുക്കുമെന്നാണ് വിവരം. ഫലസ്തീന്‍ ജനതക്ക് അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കി ആഗോള പിന്തുണ ലഭിക്കാന്‍ കേസ് സഹായിക്കുമെന്ന് ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രി റെത്‌നോ മര്‍സൂദി പറഞ്ഞു.

ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തിയ കൂട്ടക്കുരുതിയുടെ വ്യക്തമായ ചിത്രമാണ് ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിയിലുള്ളത്. ഡിസംബര്‍ 29നാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക ഇസ്‌റാഈലിനെതിരെ കേസ് കൊടുത്തത്.
1948ലെ വംശഹത്യ കണ്‍വെന്‍ഷന്‍ ഉടമ്പടികള്‍ ഇസ്‌റാഈല്‍ ലംഘിച്ചു. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് കൂട്ടക്കുരുതിയാണ്. ഫലസ്തീന്‍ ജനതയുടെ മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്നു. ഗസ്സയിലെ ജനങ്ങളെ കൊന്നാടുക്കുകയെന്ന ലക്ഷ്യത്തോടെ വംശീയ ഉന്മൂലനമാണ് ഇസ്‌റാഈല്‍ നടത്തുന്നത്- ദക്ഷിണാഫ്രിക്കയുടെ പരാതിയില്‍ പറയുന്നു.

ഇസ്‌റാഈലി ഭരണകൂടം നടത്തിയ വിദ്വേഷ പ്രസ്താവനകളെല്ലാം വംശഹത്യ ആരോപണങ്ങള്‍ ബലപ്പെടുത്താന്‍ ദക്ഷണാഫ്രിക്ക തെളിവായി നല്‍കി. തുര്‍ക്കി, ജോര്‍ദാന്‍, മലേഷ്യ തുടങ്ങി വിവിധ രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലാദ്യമായി കുവൈത്ത് കാസേഷൻ കോടതിയിൽ വനിതാ ജഡ്ജിമാരെ നിയമിച്ചു

Kuwait
  •  7 days ago
No Image

സ്വന്തമായി ഡെലിവറി സംവിധാനമുള്ള റെസ്റ്റോറന്റുകൾക്ക് ആശ്വാസം: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ജിഎസ്ടി വർധിപ്പിച്ചു

Business
  •  7 days ago
No Image

മട്ടൻ കിട്ടുന്നില്ല; ​വിവാഹങ്ങൾ മാറ്റിവെച്ച് ഇന്ത്യയിലെ ഈ ​ഗ്രാമം

Kerala
  •  7 days ago
No Image

ഷെയ്ഖ് സായിദ് റോഡിൽ അപകടം: മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചു; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലിസ്

uae
  •  7 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗികാരോപണ കേസ്; നിയമോപദേശം തേടി ക്രൈംബ്രാഞ്ച്; നിയമനടപടികൾക്ക് താൽപര്യമില്ലെന്ന് യുവനടി 

Kerala
  •  7 days ago
No Image

ഡൽഹി കലാപക്കേസ്: ഉമർ ഖാലിദ് സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകി

National
  •  7 days ago
No Image

പൊലിസ് മൂന്നാം മുറ സംസ്ഥാനത്ത് വ്യാപകമെന്ന് സന്ദീപ് വാര്യർ; ഇളനീര് വെട്ടി കേരള പൊലിസിന്‍റെ അടി, ദൃശ്യങ്ങൾ പുറത്ത്; ബിജെപി നേതാക്കൾ 10 ലക്ഷം വാങ്ങി കേസ് ഒത്തുതീർപ്പാക്കിയതായി ആരോപണം

crime
  •  7 days ago
No Image

പൊതു സുരക്ഷയ്ക്ക് ഭീഷണി: പ്രതിഷേധത്തിന്റെ മറവിൽ വ്യാപക ലൈംഗികാതിക്രമങ്ങൾ; നേപ്പാളിൽ രാജ്യവ്യാപക കർഫ്യൂ പ്രഖ്യാപിച്ചു

National
  •  7 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 days ago
No Image

എന്തുകൊണ്ടാണ് ഹമാസിന്റെ ഓഫിസ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നത്- റിപ്പോര്‍ട്ട് / Israel Attack Qatar

International
  •  7 days ago