HOME
DETAILS

ഗതാ​ഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ ഇനി സ്മാർട്ട് റഡാർ

  
backup
January 21, 2024 | 4:29 PM

oman-now-has-smart-radar-to-detect-traffic-violation

മസ്‌കത്ത്:ഒമാനിൽ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവരെ കണ്ടെത്താൻ സ്മാർട്ട് റഡാറുമായി ഒമാൻ റോയൽ പൊലീസ്. പദ്ധതിയുടെ ഭാ​ഗമായി രാജ്യത്ത് സ്മാർട്ട് റഡാറുകൾ സ്ഥാപിച്ചു തുടങ്ങി. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് പ്രവർത്തിച്ച് തുടങ്ങിയതായി പൊലീസ് അറിയിച്ചു. എന്നാൽ ഉടൻ തന്നെ പ്രാവർത്തികമാക്കുമെന്ന് അധികൃതർ അറിയിച്ചു.

 

 

 

മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ഘടിപ്പിക്കുന്നതിലെ പരാജയം, റോഡ് സിഗ്നലിന് മുമ്പ് നടക്കുന്ന അനധികൃത ലെയ്ൻ മാറ്റങ്ങൾ എന്നിവ സ്മാർട്ട് റഡാറുകൾക്ക് കണ്ടെത്താനാകുമെന്ന് അധികൃതർ വ്യക്തമാക്കി. ജിസിസി രാജ്യങ്ങളിൽ സ്മാർട്ട് റഡാറുകൾ ഉപയോ​ഗിക്കുന്നുണ്ട്. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നതാണ് ഒമാനിലെ അപകടങ്ങളുടെ പ്രധാന കാരണമെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ കണക്കുകളിൽ പറയുന്നു. 2022ൽ ഒമാനിൽ 76,200 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

 

 

 

കൂടാതെ ജിസിസി രാജ്യങ്ങളിൽ ഏകീകൃതമായ ട്രാഫിക് പിഴയുണ്ടെന്നും പിഴയുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കിൽ റോയൽ ഒമാൻ പൊലീസ് മുഖേന നൽകാമെന്നും അധികൃതർ വ്യക്തമാക്കി. ട്രാഫിക് പിഴ ശരിയല്ലെന്നോ ട്രാഫിക് നിയമലംഘനങ്ങൾ നടന്നിട്ടില്ലെന്നോ തോന്നിയാൽ അത്തരക്കാർക്ക് റോയൽ ഒമാൻ പൊലീസിന്റെ ട്രാഫിക് വിഭാഗം മുഖേന പരാതി നൽകാവുന്നതാണ്.

Content Highlights:Oman now has smart radar to detect traffic violationsCommunity-verified icon



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് മൂന്ന് വർഷം തടവ്

Kerala
  •  2 days ago
No Image

അയ്യർ തിരിച്ചെത്തി, സൂപ്പർതാരം വീണ്ടും പുറത്ത്; ഇതാ കിവികളെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം

Cricket
  •  2 days ago
No Image

സ്ത്രീ സുരക്ഷ പദ്ധതി; ഇതുവരെ അപേക്ഷിച്ചത് 8,52,223 പേര്‍

Kerala
  •  2 days ago
No Image

വിജയ് ഹസാരെയിൽ സഞ്ജു-രോഹൻ കൊടുങ്കാറ്റ്; ജാർഖണ്ഡിനെ വീഴ്ത്തി കേരളം

Cricket
  •  2 days ago
No Image

11 വർഷങ്ങൾക്ക് ശേഷം മിന്നൽ സെഞ്ച്വറി; വിരമിച്ചിട്ടും ഞെട്ടിച്ച് വാർണർ

Cricket
  •  2 days ago
No Image

'ആക്രമണത്തിന് പിന്നാലെ വെനസ്വേല പ്രസിഡന്റിനേയും ഭാര്യയേയും ബന്ദിയാക്കി'; ഇരുവരേയും രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്ന് ട്രംപ്

Kerala
  •  2 days ago
No Image

ഡയാലിസിസ് രോഗികള്‍ മരിച്ച സംഭവം; അണുബാധയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Kerala
  •  2 days ago
No Image

വെനസ്വേലയില്‍ അമേരിക്കയുടെ ബോംബാക്രമണം; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

International
  •  2 days ago
No Image

ഉംറയ്ക്കു പോയ മലയാളി വനിത മദീനയിൽ കുഴഞ്ഞുവീണു മരിച്ചു

Saudi-arabia
  •  2 days ago
No Image

'കുടുംബ ജീവിതം തകര്‍ത്തു'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതിക്കാരിയുടെ ഭര്‍ത്താവ്

Kerala
  •  2 days ago