ബാബരി മസ്ജിദ് തകര്‍ത്ത് നിര്‍മിച്ച രാമക്ഷേത്രത്തില്‍ മോദി വിഗ്രഹം പ്രതിഷ്ഠിച്ചു
ബാബരി മസ്ജിദ് തകര്‍ത്ത് നിര്‍മിച്ച രാമക്ഷേത്രത്തില്‍ മോദി വിഗ്രഹം പ്രതിഷ്ഠിച്ചു
അയോധ്യ: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തില്‍ വിഗ്രഹം പ്രതിഷ്ഠിച്ചു. ഉച്ചക്ക് 12ന് ശേഷമുള്ള അഭിജിത് മുഹൂര്‍ത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിഷ്ഠ നടത്തിയത്. ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവതും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. അതേസമയം, മുതിര്‍ന്ന ബി.ജെ.പി നേതാവും രാമക്ഷേത്ര പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത വ്യക്തിയുമായ എല്‍.കെ അദ്വാനി പ്രതിഷ്ഠാ ചടങ്ങിനെത്തിയിട്ടില്ല. ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് അദ്ദേഹം ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അമിതാഭ് ബച്ചന്, വിവേക് ഒബ്റോയ്, മുകേഷ് അംബാനി, അനില്‍ അംബാനി, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, രാംചരണ്‍, സോനു നിഗം, കങ്കണ, ജാക്കി ഷെറോഫ്, രജനീകാന്ത്, അനുപം ഖേര്‍, സച്ചിന് ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്കര്‍, രവീന്ദ്ര ജഡേജ, മിതാലി രാജ്, സൈന നെഹ്വാള് തുടങ്ങിയവര്‍ അയോധ്യയിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."