HOME
DETAILS
MAL
'തൊട്ടിലെന്ന് 'കരുതി കുഞ്ഞിനെ അമ്മ 'അടുപ്പില്‍'വെച്ചു; കേസെടുത്ത് പൊലിസ്
backup
February 11 2024 | 14:02 PM
മിസൗറി: യുഎസ്സിലെ മിസൗറിയില്‍ തൊട്ടിലെന്ന് കരുതി അമ്മ അടുപ്പില്‍ വെച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍ പൊലിസ് കേസെടുത്തു. ഒരു മാസം പ്രായമുള്ള കുഞ്ഞാണ് അമ്മയുടെ അശ്രദ്ധയെത്തുടര്‍ന്ന് ദാരുണമായി മരണപ്പെട്ടത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം നടന്നത്. കുഞ്ഞിന്റെ വസ്ത്രങ്ങളും ഡയപ്പറും കത്തിക്കരിഞ്ഞ നിലയില്‍ പൊലിസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. അതേസമയം സംഭവത്തില്‍ ദുരൂഹതയാരോപിച്ച് ശിശുസംരക്ഷണ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.കുഞ്ഞിന്റെ മരണത്തെത്തുടര്‍ന്ന് ശിശുക്ഷേമ നിയമത്തിലെ ക്ലാസ് എ വകുപ്പ് പ്രകാരം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."