കല്ലട ഫുഡ് ഇന്‍ഡസ്ട്രീസ് ഡിഐപി-2ല്‍ പ്രവര്‍ത്തനമാരംഭിച്ചു
ശൈഖ് അലി ഉദ്ഘാടനം ചെയ്തു.
ദുബൈ: ദുബൈയുടെ ഭക്ഷ്യ സംസ്‌കരണ മേഖലക്ക് മുതല്‍ക്കൂട്ടാകുന്ന കല്ലട ഫുഡ് ഇന്‍ഡസ്ട്രീസ് ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്(ഡിഐപി2)ല്‍ ശൈഖ് അലി റാഷിദ് അലി സഈദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, കല്ലട ഗ്രൂപ് എംഡി അയ്യൂബ് കല്ലട തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
അത്യാധുനിക സൗകര്യങ്ങളോടെ 70,000 ചതുരശ്ര അടിയില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറി 100 ദശലക്ഷം ദിര്‍ഹം ചെലവഴിച്ചാണ് ഒരുക്കിയിട്ടുള്ളത്. ഈ പ്രദേശത്തെ ഭക്ഷ്യ മേഖലയിലെ സുപ്രധാന നാഴികക്കല്ലായി ഇത് മാറുമെന്ന് അയ്യൂബ് കല്ലട പറഞ്ഞു.
ഭക്ഷ്യ വ്യവസായത്തില്‍ അയ്യൂബ് കല്ലടയ്ക്കുള്ള മൂന്ന് പതിറ്റാണ്ടിന്റെ വിപുലമായ അനുഭവം സ്ഥാപനത്തിന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. 2008ല്‍ ബെറ്റര്‍ ഗ്രോ ജനറല്‍ ട്രേഡിംഗ് (നസീം അഹമ്മദ് ജനറല്‍ ട്രേഡിംഗ്) ദുബൈ ആസ്ഥാനമായി സ്ഥാപിച്ച കല്ലട, മധ്യപൂര്‍വ ദേശത്തും ഉത്തരാഫ്രിക്കയി(മെനാ)ലുമുടനീളം ഡ്രൈ ഫ്രൂട്‌സ്, അണ്ടിപ്പരിപ്പ് എന്നിവയുടെ പ്രമുഖ മൊത്തക്കച്ചവടക്കാരും വിതരണക്കാരുമായി മാറ്റുന്നതില്‍ ഇദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കമ്പനി ഇപ്പോള്‍ ഭക്ഷ്യ വ്യവസായത്തിന്റെ വിവിധ ഉപ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പ്രാദേശികമായി ഉയര്‍ന്ന നിലവാരമുള്ള സംസ്‌കരിച്ച പരിപ്പ്, ഉണങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോള ഭക്ഷ്യ വ്യവസായത്തിലെ പ്രധാന കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തി മേഖലയിലെ മേത്തരം സംസ്‌കരിച്ച ഭക്ഷണങ്ങളുടെ വര്‍ധിച്ചു വരുന്ന ആവശ്യം നിറവേറ്റുന്നതില്‍ കല്ലട ഫുഡ് ഇന്‍ഡസ്ട്രീസ് സുപ്രധാന കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."