ഇന്ന് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്; എസ്.എസ്.എല്‍.സി, പ്ലസ് ടു, യൂണിവേഴ്‌സിറ്റി പരീക്ഷകളെ ബാധിക്കില്ലെന്ന് കെ.എസ്.യു
ഇന്ന് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്; എസ്.എസ്.എല്‍.സി, പ്ലസ് ടു, യൂണിവേഴ്‌സിറ്റി പരീക്ഷകളെ ബാധിക്കില്ലെന്ന് കെ.എസ്.യു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. പൂക്കോട് വെറ്റിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നേതാക്കളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് കെ.എസ്.യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. എസ്.എസ്.എല്‍.സി, പ്ലസ് ടു, യൂണിവേഴ്‌സിറ്റി പരീക്ഷകളെ ബന്ദ് ബാധിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു.
അതേസമയം ബന്ദിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി രംഗത്തെത്തി. പരീക്ഷ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബന്ദ് നടത്താനുള്ള നീക്കത്തില്‍ നിന്ന് കെ.എസ്.യു പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ നടക്കുന്ന സമയത്ത് ബന്ദ് പ്രഖ്യാപിച്ചത് വിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. തീരുമാനത്തില്‍ നിന്ന് കെ.എസ്.യു പിന്തിരിയണമെന്നും, വിദ്യാര്‍ഥികള്‍ക്ക് സൈ്വര്യമായി പരീക്ഷയെഴുതാന്‍ പൊലിസ് സഹായം തേടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കെ.എസ്.യു നടത്തിയ മാര്‍ച്ചിനെതിരെയാണ് പൊലീസ് മര്‍ദ്ദനമുണ്ടായത്. സിദ്ധാര്‍ത്ഥനെ കൊന്നത് എസ്.എഫ്.ഐ' എന്ന മുദ്രാവാക്യം ഉയര്‍ത്തി, എസ്.എഫ്.ഐ വിചാരണ കോടതികള്‍ പൂട്ടുക, ഇടിമുറികള്‍ തകര്‍ക്കപ്പെടുക, ഏക സംഘടനാ വാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ.എസ്.യു വെറ്റിനറി സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്. എന്നാല്‍ പൊലീസ് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തി ചാര്‍ജ്ജ് നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."