HOME
DETAILS

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയില്‍ ഫെലോഷിപ്പോടെ പി.എച്ച്.ഡി; അപേക്ഷ മാര്‍ച്ച് 25 വരെ

  
backup
March 05, 2024 | 4:26 AM

phd-with-fellowship-at-national-institute-of-immunology-application-till-march-25

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയില്‍ ഫെലോഷിപ്പോടെ പി.എച്ച്.ഡി; അപേക്ഷ മാര്‍ച്ച് 25 വരെ

കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ നിയന്ത്രണത്തില്‍ ഡല്‍ഹിയിലുള്ള സ്വയംഭരണ ഗവേഷണ സ്ഥാപനമായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയില്‍ (എന്‍.ഐ.ഐ) പി.എച്ച്.ഡി ഗവേഷണത്തിന് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. www.nii.res.in ബിരുദം നല്‍കുന്നത് ജെ.എന്‍.യു.

ഇമ്യൂണോളജി, ഇന്‍ഫെക് ഷ്യസ് & ക്രോണിക് ഡിസീസ്/ മോളിക്യൂലര്‍& സെല്ലുലര്‍/ കെമിക്കല്‍/ സ്ട്രക്ച്ചറല്‍/ കമ്പ്യൂട്ടേഷനല്‍ ബയോളജി എന്നിങ്ങനെ വിവിധ മേഖലകളിലാണ് പഠനം ഊന്നല്‍ നല്‍കുന്നത്.

യോഗ്യത
ഏതെങ്കിലും ശാസ്ത്ര ശാഖയിലെ (ഉദാ: ബയോളജി, ഫിസിക്‌സ്, മാത് സ്, കെമിസ്ട്രി) എം.എസ്.സി, എം.ബി.ബി.എസ്, എം.ടെക്, എം.ഫാം, ഇന്റഗ്രേറ്റഡ് എം.എസ്.സി അഥവാ ജെ.എന്‍.യു മാനദണ്ഡപ്രകാരമുള്ള തത്തുല്യയോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം.

പ്ലസ് ടു ബിരുദ, തലങ്ങളില്‍ 60%, മാസ്റ്റര്‍ ബിരുദത്തിന് 55% എന്നീ തോതില്‍ മാര്‍ക്ക് വേണം.

പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 5% മാര്‍ക്കിളവുണ്ട്.

തെരഞ്ഞെടുപ്പ്
2024 ഏപ്രില്‍ 28ന് ഇന്ത്യയിലെ വിവധ കേന്ദ്രങ്ങളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള എന്‍ട്രന്‍സ് പരീക്ഷ.

JGEEBILS-2024 (ജോയിന്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഇന്‍ ബയോളജി & ഇന്റര്‍ ഡിസിപ്ലിനറി ലൈഫ് സയന്‍സസ്). ഇവയിലേതെങ്കിലുമൊരു പരീക്ഷയില്‍ മികവ് തെളിയിക്കുന്നവരെ പ്രാഥമികമായി തിരഞ്ഞെടുത്ത് പട്ടിക ഏപ്രില്‍ 15ന് പ്രസിദ്ധപ്പെടുത്തും.

തുടര്‍ന്ന് ജൂണ്‍ 04-06-, 10-12 ദിവസങ്ങളില്‍ അഭിമുഖത്തിനുശേഷം അന്തിമപട്ടിക, കോഴ്‌സ് ജൂലൈ ഒന്നിന് തുടങ്ങും.

അപേക്ഷ ഫീ: 1200 രൂപ. പട്ടിക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാര്‍: 600 രൂപ.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 37,000 രൂപ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ലഭിക്കും. CSIR, UGC, ICMR, DBT, DST എന്നിവയുടെ ഫെലോഷിപ്പ് ഉള്ളവര്‍ക്ക് നിയമാനുസൃതം അതു വാങ്ങാം. എല്ലാവരും ഹോസ്റ്റലില്‍ താമസിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെസിബി കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍; ബിവറേജില്‍ വരി നില്‍ക്കുന്നതിനിടെ അറസ്റ്റ് 

Kerala
  •  9 days ago
No Image

കാന്‍സര്‍ ബാധിതനായ യുവാവിനെ ലൈംഗികമായി പീഢിപ്പിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

National
  •  9 days ago
No Image

ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൊളീവിയന്‍ സര്‍ക്കാര്‍

International
  •  9 days ago
No Image

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

Kerala
  •  9 days ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  9 days ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  9 days ago
No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  9 days ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  9 days ago
No Image

ലങ്കൻ മണ്ണിൽ ഇന്ത്യക്ക് കിരീടപ്പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ഫൈനൽ മത്സരം തത്സമയം എപ്പോൾ, എവിടെ കാണാം

Cricket
  •  9 days ago