കൊവിഡ് രോഗികളുടെ വര്‍ധനവ്: ആവശ്യമായ മുന്നൊരുക്കം നടത്താന്‍ കേന്ദ്രനിര്‍ദേശം
ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്നൊരുക്കം നടത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പെട്ടെന്ന് വികസിപ്പിക്കണമെന്ന് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷന്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
ജില്ലാതലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണം. സംസ്ഥാനങ്ങള്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമാണെന്ന് ഉറപ്പ് വരുത്തണം. ഓക്‌സിജന്‍ ലഭ്യതയുടെ കണക്ക് നിരന്തരമെടുക്കണം. ഐസലോഷന്‍ വാര്‍ഡുകള്‍ ഒരുക്കുന്നതിലും ശ്രദ്ധയുണ്ടാകണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.
രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 20,000 കടന്നു. 22,775 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 8949 പേര്‍ രോഗമുക്തി നേടി. 406 മരണം സ്ഥിരീകരണം സ്ഥിരീകരിച്ചു. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,04,781 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 98.32 ശതമാനമാണ് രോഗമുക്തി നിരക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."