ഡബ്ല്യു.എം.ഒ ബംഗളുരു വെല്‍ഫെയര്‍ കമ്മിറ്റി നിലവില്‍ വന്നു
ബംഗളുരു: ഡബ്ല്യു.എം.ഒ വെല്‍ഫെയര്‍ കമ്മിറ്റിയുടെ ബാംഗ്ളൂരു ചാപ്റ്ററിന് തുടക്കം കുറിച്ചു. ബംഗ്ലൂര് സേവറി ബിസിനസ് ഹോട്ടലില്‍ ചേര്‍ന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ അഞ്ഞൂറോളം പേര് പങ്കെടുത്തു. കെ.എം.സി.സി ജനറല്‍ സെക്രട്ടറി എം.കെ നൗഷാദ് ചടങ്ങില്‍ അധ്യക്ഷനായി. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.
ഡബ്ല്യു.എം.ഒ ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ മുഖ്യ പ്രഭാഷണം നടത്തി. മായന്‍ മണിമ, കെ അഹ്മദ് മാസ്റ്റര്‍, അണിയാരത്ത് മമ്മൂട്ടി ഹാജി, അബൂബക്കര്‍ കാളങ്ങാടന്‍ സംബന്ധിച്ചു. ഭാരവാഹികളായി ഉസ്മാന് അനുഗ്രഹ(പ്രസി), സലാം മുക്കം(ജ.സെക്ര), നാസര്‍ വി.കെ(ട്രഷ) എന്നിവരെ തെരെഞ്ഞെടുത്തു. പതിനേഴ് അംഗ എക്സിക്യുട്ടീവ് കമ്മിറ്റി നിലവില്‍ വന്നു. വയനാട് മുസ്ലിം ഓര്‍ഫനേജ് അന്‍പതാം വയസിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ഭത്തില്‍ ദക്ഷിണേന്ത്യയില്‍ ഡബ്ല്യു.എം.ഒയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനാണ് ബംഗളുരു കമ്മിറ്റി രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."