HOME
DETAILS
MAL
ഒമിക്രോണ്‍ ക്ലസ്റ്റര്‍ മറച്ചു വച്ച പത്തനംതിട്ടയിലെ സ്ഥാപനത്തിനെതിരെ നടപടിക്ക് നിര്‍ദേശം
backup
January 13 2022 | 11:01 AM
തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനം മറച്ചു വച്ച പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിംഗ് കോളേജിനെതിരെ നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്കി. ആരോഗ്യവകുപ്പിനെ അറിയിക്കാത്തതിനെത്തുടര്ന്് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കാണ് നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് കൊവിഡ് ക്ലസ്റ്ററുകള്‍ മറച്ച് വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്കി.
എല്ലാ സ്ഥാപനങ്ങളും കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."