HOME
DETAILS
MAL
അന്ധരായ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം: വി.എസ്.ശിവകുമാര്‍
backup
August 18 2016 | 00:08 AM
തിരുവനന്തപുരം: കാഴ്ചനഷ്ടപ്പെട്ട കുട്ടികളെ വിദ്യാഭ്യാസപരമായും, സാമൂഹ്യപരമായും മുന്‍നിരയില്‍ കൊണ്ടുവരുന്നതിന് സമൂഹത്തിലെ നാനാവിഭാഗക്കാരുടെയും സഹായസഹകരണങ്ങള്‍ ഉണ്ടാകണമെന്ന് വി.എസ്.ശിവകുമാര്‍ എം.എല്‍.എ. പറഞ്ഞു. തന്റെ ആസ്തിവികസന ഫണ്ടില്‍നിന്നും 1.9 കോടിരൂപ ചെലവഴിച്ച് വഴുതയ്ക്കാട് അന്ധവിദ്യാലയത്തില്‍ പുതുതായി നിര്‍മിച്ച മൂന്നുനില കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ സംബന്ധിച്ച ശശിതരൂര്‍, എം.പി. ഫണ്ടില്‍നിന്നും 12 ലക്ഷം രൂപയുടെ ബ്രെയില്‍ പ്രിന്റര്‍ വാങ്ങിനല്‍കി. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ അധ്യക്ഷയായി. ഹെഡ്മിസ്ട്രസ് കുമാരി ഹബി, പി.റ്റി.എ. പ്രസിഡന്റ് വി.സുരേന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."