ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ മികവ് ചോദ്യം ചെയ്ത് അധ്യാപിക; 'വിതച്ചതേ കൊയ്യൂ..' തിരിച്ചടിച്ച് കെ.ടി ജലീല്‍
തിരുവനന്തപുരം:ബജറ്റില്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 3000 കോടി വകവെച്ചുവെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റിന് താഴെ കോളജ് അധ്യാപികയുടെ മറുപടി. 'ഉന്നത വിദ്യാഭ്യാസ മേഖലക്ക് 3000 കോടി. വൈജ്ഞാനിക വിസ്‌ഫോടനത്തിന് കാതോര്‍ത്ത് കേരളം' എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് അധ്യാപികയുടെ കമന്റ്.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഉന്നത വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ നിരവധി പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കി വരുന്നത്. 2014-ല്‍ എയ്ഡഡ് കോളജുകളില്‍ അനുവദിച്ച കോഴ്‌സുകള്‍ക്ക് ആവശ്യമായ 721 തസ്തികകള്‍ സൃഷ്ടിച്ചതും, സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ 562 അധ്യാപക നിയമനങ്ങള്‍ നടത്തിയതും, 401 പുതിയ തസ്തികകള്‍ സൃഷ്ടിച്ച് 410 അനധ്യാപക നിയമനങ്ങള്‍ക്ക് സാഹചര്യമൊരുക്കിയതും സ്മരണീയമാണ്. - മന്ത്രി കുറിച്ചു.
എന്നാല്‍ ശമ്പളം പുതുക്കി നല്‍കാതെ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ ചോദ്യം ചെയ്തുകൊണ്ടാണ് അധ്യാപിക രംഗത്തെത്തിയത്.
'പതിനാലു വര്‍ഷം മുന്‍പത്തെ അതായത് 2006 റെഗുലേഷന്‍ പ്രകാരമുള്ള ശമ്പളം വാങ്ങി ജോലി ചെയ്യുന്ന കോളജ് അധ്യാപകര്‍ക്ക് 2016 റെഗുലേഷന്‍ പ്രകാരമുള്ള ശമ്പളം കൊടുത്തിട്ടു മതി ഈ മേനി പറച്ചില്‍..... പിശകില്ലാതെ ഒരു ഉത്തരവ് ഇറക്കാന്‍ കെല്‍പ്പില്ലാത്ത ഒരു വകുപ്പും മന്ത്രിയും വന്നിരിക്കുന്നു.... ഉന്നത വിദ്യാഭ്യാസത്തെ നശിപ്പിച്ചു മതിയായില്ലേ'- കോളജ് അധ്യാപിക എഴുതി.
ഇതിന് പരിഹാസത്തോടെയായിരുന്നു മന്ത്രിയുടെ മറുപടി. 'അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് കുറച്ചുകൂടെ മാന്യതയാകാം. കുട്ടികളെ പഠിപ്പിക്കുന്നതും ഇത്തരം ഭാഷയിലാണോ? വിതച്ചതല്ലേ കൊയ്യൂ.' - കോളജ് അധ്യാപികക്ക് മറുപടിയായി ജലീല്‍ എഴുതി.
ഫേസ്ബുക്ക് പോസ്റ്റ്
ഉന്നത വിദ്യാഭ്യാസ മേഖലക്ക് 3000 കോടി. വൈജ്ഞാനിക വിസ്ഫോടനത്തിന് കാതോർത്ത് കേരളം --------------------------- സംസ്ഥാനത്തെ...
Posted by Dr KT Jaleel on Saturday, 16 January 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."