HOME
DETAILS

നിതീഷ്‌കുമാറും അകലുന്നു: യു.പി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ മത്സരിക്കുമെന്ന് ജെ.ഡി.യു

  
backup
January 27, 2021 | 5:15 PM

nitish-kumars-party-to-run-against-bjp-in-up-says-everythings-fine

 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ ഒറ്റയ്ക്ക് മത്സരിക്കും എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യു. ബുധനാഴ്ചയാണ് ജെ.ഡി.യു ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

2022ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനാണ് ജെ.ഡി.യു തീരുമാനം. പാര്‍ട്ടി ദേശീയകമ്മിറ്റിയുടെ തീരുമാനം ഐക്യകണ്ഠേനയായിരുന്നെന്നും ജനറല്‍ സെക്രട്ടറി കെസി ത്യാഗി എന്‍.ഡി.ടി.വിയോട് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ഒറ്റക്ക് മത്സരിക്കുന്നത് ബിഹാറിലെ സഖ്യത്തിന് യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഹറില്‍ ജെ.ഡി.യു-ബിജെപി സഖ്യമാണ് ഭരിക്കുന്നത്. ബി.ജെ.പിയാണ് മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും ജെ.ഡി.യു നേതാവ് നിതീഷ് കുമാറാണ് മുഖ്യമന്ത്രി. 2017ല്‍ ജെ.ഡി.യു യു.പി.യില്‍ മത്സരിക്കാത്തത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്തു. ബിഹാറിനോട് ചേര്‍ന്ന് കിടക്കുന്ന സംസ്ഥാനമാണ് യുപി. സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് പ്രചാരമുണ്ട്. അതുകൊണ്ട് 2022ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ യു.പിയില്‍ മത്സരിക്കും- ത്യാഗി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  3 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  3 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago