HOME
DETAILS

ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു സഊദി യുവാക്കൾ പിടിയിൽ

  
backup
January 28, 2021 | 12:18 PM

saudhi-murder-case-latest-updation-arrest

ജിദ്ദ: സഊദിയിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിലെ രണ്ടു സ്വദേശികൾ പിടിയിൽ. കവർച്ച ലക്ഷ്യത്തോടെ ഇന്ത്യക്കാരനെ കൊലപ്പെടുത്തുകയും മറ്റൊരു ഇന്ത്യക്കാരനെ ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്ത കേസിലാണ് ഇവരെ അൽഖസീമിൽ നിന്ന് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തത്. മുപ്പതിനടുത്ത് പ്രായമുള്ളവരാണ് പിടിയിലായത്.

അല്‍ഖസീമിലെ മരുഭൂമിയില്‍ കഴിഞ്ഞ മൂന്നു ദിവസം മുന്‍പായിരുന്നു സംഭവം. ഇരുമ്പു വടികൊണ്ടാണ് ഇന്ത്യക്കാരെ സംഘം ആക്രമിച്ചത്. അതിനു ശേഷം ആകാശത്തേക്ക് നിറയൊഴിച്ച് ഭീതി സൃഷ്ടിക്കുകയും 36 ആടുകളെ കവരുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് ആട്ടിടയന്‍മാരില്‍ ഒരാള്‍ പിന്നീട് മരിച്ചു. മറ്റെയാള്‍ ചികിത്സയിലാണ്.

ജനുവരി 24 നാണ് ഇതേ കുറിച്ച് സുരക്ഷാ വകുപ്പുകൾക്ക് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വെടിവെപ്പ് നടത്താൻ പ്രതികൾ ഉപയോഗിച്ച തോക്ക് സുരക്ഷാ വകുപ്പുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago