പെഗാസസ് ഉപയോഗിച്ച് മോദി പൗരന്‍മാര്‍ക്കെതിരെ വലിയ ആക്രമണം നടത്തി: പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
ന്യുഡല്‍ഹി: 'പെഗാസസ് സംസ്ഥാനങ്ങളുടെ യൂണിയന്‍ എന്ന ആശയം തകര്‍ക്കാനുള്ള ഉപാധിയാണെന്നും പ്രധാനമന്ത്രി തന്നെ നേരിട്ട് ഇസ്രയേലില്‍ പോയി ഇത് നേതാക്കള്‍ക്കെതിരെ ഉപയോഗിക്കുമ്പോള്‍ ആക്രമിക്കുന്നത് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആസമിലെയും ബംഗാളിലെയും ജനങ്ങളെയാണെന്നും രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. പെഗാസസ് ഉപയോഗിച്ച് പ്രധാനമന്ത്രി രാജ്യത്തെ പൗരന്‍മാര്‍ക്കെതിരെ വലിയ ആക്രമണം നടത്തിയെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് പെഗാസസ് പരാമര്‍ശിച്ച് പ്രതിപക്ഷം നല്‍കിയ ഭേദഗതികള്‍ രാജ്യസഭ തള്ളി.
. പെഗാസസ് വാങ്ങാനുള്ള കരാറുണ്ടാക്കിയത് പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശന സമയത്തെന്ന റിപ്പോര്‍ട്ടാണ് രാഹുല്‍ ഗാന്ധി ആയുധമാക്കിയത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുമ്പോള്‍ രാജ്യത്തിപ്പോഴുള്ളത് ചക്രവര്‍ത്തിയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
ചൈനയേയും പാകിസ്ഥാനേയും ഒന്നിച്ചു വരാന്‍ അനുവദിച്ച് ഇന്ത്യ വലിയ അബദ്ധം കാട്ടിയെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. 'പാര്‍ലമെന്റില്‍ ഞാന്‍ പറയുന്നത് ഇത് ഒരു ദേശീയ വിഡ്ഢിത്തമാണെന്നാണ്. കാരണം ചൈന വെറുതെയിരിക്കില്ല' എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."