അസം മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഭക്ഷ്യ വിഷബാധയെന്ന് സംശയം;140 ഓളം പേര്‍ ആശുപത്രിയില്‍
അസം: അസമില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും ആരോഗ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയും പങ്കെടുത്ത ചടങ്ങിനെത്തിയവര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനെത്തിയ 140ല്‍ പരം ആളുകളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ചടങ്ങില്‍ പങ്കെടുത്ത കങ്ബുറാ ദേ എന്ന യുവാവാണ് ചൊവാഴ്ച രാത്രി മരണപ്പെട്ടത്. ഭക്ഷ്യ വിഷബാധയാണെന്നാണ് പ്രാഥമിക നിഗമനം.
കര്‍ബി അംഗ്ലോങ് ജില്ലയിലെ ദിഫു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചൊവാഴ്ച ആദ്യ അക്കാദമിക സെഷന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയവര്‍ക്ക് വിതരണം ചെയ്ത ഭക്ഷണം കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് 145ഓളം ആളുകളെ ദിഫു സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 28 പേര്‍ ആശുപത്രി വിട്ടു. സംഭവത്തില്‍ കര്‍ബി ജില്ല ഭരണകൂടം അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."