HOME
DETAILS

കരുതിയിരിക്കൂ..സൈബര്‍ ആക്രമണം യു.എസ്.ബി വഴിയും

  
backup
February 10 2022 | 07:02 AM

cyber-attack-throw-usb-latest-2022

ലക്ട്രോണിക് സാധനങ്ങള്‍ക്കൊപ്പം യു.എസ്.ബി ഉപകരണങ്ങള്‍ സൗജന്യമായി ലഭിക്കുന്നുണ്ടെങ്കില്‍ അല്‍പം കരുതിയിരുന്നോളൂ. പണി പിന്നാലെയുണ്ട്. അടുത്തിടെയായി രാജ്യത്ത് നിരവധി സൈബര്‍ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

വിദൂര നിയന്ത്രണത്തിലൂടെ കംപ്യൂട്ടറുകളെ നശിപ്പിക്കാനും ഡാറ്റാ മോഷണത്തിനുമായി സൈബര്‍ കുറ്റവാളികള്‍ തന്ത്രപരമായി വിതരണം ചെയ്യപ്പെടുന്ന യുഎസ്ബി ഉപകരണങ്ങള്‍ കംപ്യൂട്ടറില്‍ പ്ലഗ് ചെയ്യുമ്പോഴാണ് യുഎസ്ബി വഴിയുള്ള സൈബര്‍ ആക്രമണം ഉണ്ടാകുന്നത്.

യുഎസ്ബി വഴിയുള്ള ആക്രമണത്തിലൂടെ കുറ്റവാളികള്‍ക്ക് സിസ്റ്റങ്ങളുടെ റിമോട്ട് ആക്‌സസ് ലഭിക്കുന്നു. മാല്‍വെയറുകള്‍, റാന്‍സംവെയറുകള്‍ എന്നിവ അടങ്ങിയ യുഎസ്ബി ഡ്രൈവുകള്‍ തട്ടിപ്പ് സംഘം Amazon, E bay തുടങ്ങിയ പ്രശസ്തമായ കമ്പനികളുടെ പേരില്‍ വ്യാജ ഗിഫ്റ്റ് കാര്‍ഡിനോടൊപ്പം അയച്ചുകൊടുക്കപ്പെടുന്നു.

വൈറസുകള്‍ അടങ്ങിയ യുഎസ്ബി ഉപകരണങ്ങള്‍ ഉപയോക്താവ് അവ ടാര്‍ഗെറ്റ് നെറ്റ്‌വര്‍ക്കിലോ സിസ്റ്റത്തിലോ പ്ലഗുചെയ്യപ്പെടുമ്പോള്‍, സൈബര്‍ ആക്രമണങ്ങള്‍ നടത്താന്‍ കുറ്റവാളികള്‍ വ്യത്യസ്ത രീതികളാണ് ഉപയോഗിക്കുന്നത്. സംശയങ്ങള്‍ തോന്നാത്ത വിധം ഇവ ഒരു സാധാരണ യുഎസ്ബി ഉപകരണം പോലെ കാണപ്പെടുന്നു, എന്നാല്‍ യുഎസ്ബി ഉപകരണത്തിന്റെ മൈക്രോകണ്‍ട്രോളര്‍ സൈബര്‍ ക്രിമിനല്‍സിന് നിയന്ത്രിക്കാന്‍ പ്രോഗ്രാമിംഗ് ചെയ്തിട്ടുണ്ടായിരിക്കും. യുഎസ്ബി ഉപകരണത്തിന്റെ ഫേംവെയര്‍ റീപ്രോഗ്രാം ചെയ്യുന്നതിലൂടെ malware downloading, data exfitlration എന്നിവ കുറ്റവാളികള്‍ ലക്ഷ്യം വയ്ക്കുന്നു.

മാത്രമല്ല ഇതിലൂടെ ഇലക്ട്രിക് ആക്രമണങ്ങള്‍ക്കും സാധ്യതയുണ്ട്. കണക്റ്റുചെയ്ത യുഎസ്ബി ഉപകരണം ഒരു
കംപ്യൂട്ടറിന്റെ യുഎസ്ബി പവര്‍ ലൈനുകളില്‍ നിന്ന് ഒരു നിശ്ചിത അളവ് വരെ വൈദ്യുതി സംഭരിക്കുകയും പിന്നീട് അത് ഡിസ്ചാര്‍ജ് ചെയ്യുകയും കണക്റ്റുചെയ്ത കംപ്യൂട്ടറിനെ നശിപ്പിക്കുകയും ചെയ്യുന്നു.

മുന്‍കരുതലുകള്‍

അപചരിതരില്‍ നിന്നും അജ്ഞാത ഇടങ്ങളില്‍ നിന്നും ലഭിക്കുന്ന USB ഡ്രൈവുകള്‍ ഉപയോഗിക്കാതിരിക്കുക. ആന്റിവൈറസുകള്‍, ആന്റി മാല്‍വെയര്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കുക.സിസ്റ്റത്തിലെ ഓട്ടോ റണ്‍ ഫീച്ചറുകള്‍ ഓഫാക്കുക. ദുരുപയോഗം ചെയ്യുന്നതിനായുള്ള പ്രോഗ്രാമിംഗ് കോഡുകള്‍ ഓട്ടോമാറ്റിക് ആയി എക്‌സിക്യൂട്ട് ചെയ്യപ്പെടുന്നത് തടയുന്നതിന് ഇത് സഹായകരകമാകും.
ഇത്തരം അപകടകരമായ USB ഉപകരണങ്ങളെക്കുറിച്ച് ജീവനക്കാരെ ബോധവാന്മാരാക്കുക.ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായാല്‍ cybercrime.gov.in പോര്‍ട്ടല്‍ വഴി റിപ്പോര്‍ട്ട് ചെയ്യാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 12  പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

'വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തം' യു.എന്‍ 

International
  •  a month ago
No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago
No Image

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

National
  •  a month ago
No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഇന്ത്യക്ക് സമ്പൂര്‍ണ തോല്‍വി; അജാസ് പട്ടേലിന് പതിനൊന്നു വിക്കറ്റ്

Cricket
  •  a month ago
No Image

പരപ്പന്‍ പാറ ഭാഗത്ത് മരത്തില്‍ കുടുങ്ങിയ നിലയില്‍ ശരീര ഭാഗം; ചൂരല്‍ ഉരുള്‍പൊട്ടലിലേതെന്ന് നിഗമനം

Kerala
  •  a month ago
No Image

സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിട്ടില്ല; വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു 

Kerala
  •  a month ago