ടെക്‌സസ് പ്രൈമറി , ഏര്‍ലി വോട്ടിംഗ് തിങ്കളാഴ്ച മുതല്‍
ടെക്‌സസ് :2022 ലെ മിഡ്‌റ്റെം ഇലെക്ഷന്റെ ഭാഗമായി മാര്‍ച്ച് ഒന്നിന് നടക്കുന്ന റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടി പ്രൈമറി തിരഞ്ഞെടുപ്പിനുള്ള ഏര്‍ലി വോട്ടിംഗ് ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നു.ഫെബ്രുവരി 25 നാണ് ഏര്‍ലി വോട്ടിംഗ് അവസാന ദിവസം .മെയിലിംഗ് ബാലറ്റിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി18നു അവസാനിക്കും .
ടെക്‌സസ് ഗവര്‍ണര്‍,ലെഫ്റ്റനന്റ് ഗവര്‍ണര്‍, അറ്റോര്‍ണി ജനറല്‍ , ലോക്കല്‍ ഗവണ്‍മെന്റ്കള്‍ ഉള്‍പ്പെടെ പല സുപ്രധാന സ്ഥാനങ്ങളിലേക്കാണ് പ്രൈമറി തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്..
ടെക്‌സസ് ഗവര്‍ണര്‍ സ്ഥാനത്ത് രണ്ട് ടൈം പൂര്‍ത്തിയാക്കി മൂന്നാം തവണയും മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഗ്രെഗ് അബട്ടിന് എതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള പോള്‍ ബെളേവ ,ഡാനിയല്‍ ഹാരിസണ്‍ ,കെന്നഡി കയ്യിന്‍ ഉള്‍പ്പെടെ ഏഴ് പേരാണ് പ്രൈമറി തിരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് .
മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിന്റെ ഉറ്റ സുഹൃത്തായി അറിയപ്പെടുന്ന ഗ്രെഗ് അബട്ടിന് ആയിരിക്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുകയെന്നു ഏതാണ്ട് ഉറപ്പാണു.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഗവര്‍ണര്‍ സ്ഥാനാര്‍ഥികളായി അഞ്ചു പേര് രംഗത്തുണ്ടെങ്കിലും കഴിഞ്ഞ അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുണ്ടായിരുന്ന ബെറ്റോ ഒ റൂര്‍ക്കേ ആയിരിക്കും ഗ്രെഗിനെതിരെ മത്സരത്തിന് യോഗ്യത നേടുക .
അതിര്‍ത്തി സുരക്ഷ,അബോര്‍ഷന്‍, ഗണ്‍ വയലന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ച് ജനങ്ങളുടെ പിന്തുണ നേടിയ നിലവിലുള്ള ഗവര്‍ണര്‍ ഗ്രെഗ് ഒരു തവണ കൂടി വിജയിക്കുമെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .
റിപ്പബ്ലിക് പാര്‍ട്ടിയുടെ ഉരുക്കു കോട്ടയായി അറിയപ്പെടുന്ന ടെക്‌സസില്‍ ഒരു അട്ടിമറി വിജയം നേടാനാകുമോ എന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ..വളരെ പ്രതീക്ഷയോടെ അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ എത്തിയ ബൈഡന്‍ ഭരണത്തില്‍ തികഞ്ഞ പരാജയമാണെന്നത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്പിച്ചിട്ടുണ്ട് .മാര്‍ച്ച് ഒന്നിലെ പ്രൈമറി തെരഞ്ഞെടുപ്പ് കഴിയുന്നതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡെമോക്രാറ്റ് പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള ചൂടേറിയ മത്സരത്തിന് വേദിയൊരുങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."