HOME
DETAILS

പക്ഷാഘാതം പിടിപെട്ട് തളർന്ന അലോഷ്യസ് നാടണഞ്ഞു, തുടർ ചികിത്സക്കായി ആശുപതിയിലേക്ക് മാറ്റി

  
backup
February 14, 2021 | 6:56 PM

aloshyas-reached-in-home-and-sent-to-hospital

      അബഹ: പക്ഷാഘാതത്തെ തുടര്‍ന്നു അബഹ ബല്ലസ്മാറിൽ ശരീരം തളർന്ന് കിടപ്പിലായി സോഷ്യൽ ഫോറം ഇടപെട്ട് നാട്ടിലയച്ച അലോഷ്യസ് ജോസഫിനെ തുടർ ചികിത്സക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം ഇരവിപുരം സ്വദേശിയായ അലോഷ്യസ് ജോസഫിനെ കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്ത്യൻ സോഷ്യൽ ഫോറം അബഹ വെൽഫെയർ വിഭാഗത്തിൻറെ സഹായത്താൽ ജിദ്ദ വഴി നാട്ടിലയച്ചത്. ഉടനെ തന്നെ ചികിത്സക്കായി വീടിൻ്റെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിവിധ പരിശോധനകൾക്ക് ശേഷം ഹൃദയസംബന്ധമായ തുടർ ചികിത്സക്കായി കൊല്ലം സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു.

      ആറു വര്‍ഷം മുമ്പാണ് അലോഷ്യസ് ജിസാനില്‍ എത്തുന്നത്. സ്‌പോണ്‍സറുമായി വാക്കു തര്‍ക്കത്തിലകപ്പെട്ടതിനെ തുടര്‍ന്നു മൂന്നു വര്‍ഷം മുമ്പ് ഇദ്ദേഹത്തെ ഹുറൂബാക്കിയിരുന്നു. പിന്നീട് അബഹയിലെ ബല്ലസ്മാറിലെത്തി പെയ്ൻ്റിങ് ജോലി ചെയ്തുകൊണ്ടിരിക്കെ പക്ഷാഘാതം പിടിപെട്ടു ശരീരത്തിന്റെ ഒരുഭാഗം തളരുകയായിരുന്നു. പരസഹായമില്ലാതെ പ്രാഥമിക കാര്യങ്ങള്‍ക്കു പോലും പ്രയാസപ്പെട്ട ഇദ്ദേഹത്തെ സ്വന്തം സഹോദരനെ പോലെ പരിചരിച്ചത് ചാർഖണ്ഡ് സ്വദേശി മുഖ്താർ അലിയായിരുന്നു. ചികിത്സാവശ്യാര്‍ഥവും ഇവിടുത്തെ നിയമ കുരുക്കുകള്‍ അഴിക്കുന്നതിനുമായി ആദ്യഘട്ടങ്ങളിൽ പ്രദേശത്തെ സാമൂഹ്യ പ്രവർത്തകൻ എന്നവകാശപ്പെടുന്ന വ്യക്തി ഇടപെടലുകൾ നടത്തിയിരുന്നു. ഒരു തവണ അദ്ദേഹം ആവശ്യപ്പെട്ട വലിയ തുക നൽകി നാട്ടിലേക്ക് അയക്കാനായി ജിദ്ദ വരെ കൊണ്ടുപോയെങ്കിലും യാത്ര മുടങ്ങി. ടിക്കറ്റും ടാക്സി ചാർജും ഉൾപ്പെടെ തുടർ നടപടികൾക്കായി വീണ്ടും വലിയ തുക അദ്ദേഹം ആവശ്യപ്പെടുകയും നിരാശനായി ജിദ്ദയിൽ നിന്നും തിരിച്ചെത്തുകയും ചെയ്തു.

      പിന്നീട് ബന്ധപ്പെട്ടവർ വിഷയം സോഷ്യല്‍ ഫോറത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ അബഹ നേതൃത്വം ബല്ലസ്മാറിൽ പോയി ഇദ്ദേഹത്തെ സന്ദര്‍ശിച്ചു. വിഷയം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഏറ്റെടുക്കാമെന്നു കുടുംബത്തെ അറിയിക്കുകയായിരുന്നു. സോഷ്യല്‍ ഫോറം പ്രവർത്തകരുടെ ശ്രമഫലമായി യാത്രാ രേഖകളും മറ്റും വളരെ കുറഞ്ഞ ദിവസത്തിനകം ശരിയാക്കി. ഖമീസ് മുശൈത്തിലെ പ്രവാസി പ്രമുഖൻ ലിജോ ജേക്കബ് വിമാന ടിക്കറ്റിനുവേണ്ട തുക കൈമാറുകയും യാത്രയുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ഒരുക്കുകയും ചെയ്തു.

ഫെബ്രുവരി ഒൻപത് ചൊവ്വാഴ്ച രാത്രി സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡണ്ടും കോൺസുലേറ്റിൻ്റെ കമ്മ്യൂണിറ്റി വെൽഫയർ അംഗവുമായ ഹനീഫ് മഞ്ചേശ്വരം, സോഷ്യൽ ഫോറം വെൽഫയർ ഇൻ ചാർജ് മൊയ്തു കോതമംഗലം എന്നിവർ ബല്ലസ്മാറിലെത്തി രോഗിയെ അബഹയിലുള്ള ലോഡ്ജിലെത്തിച്ചു. പിറ്റേന്ന് ബുധനാഴ്ച പുലർച്ച അഞ്ച് മണിക്ക് അബഹ എയര്‍പോര്‍ട്ടില്‍ നിന്നും ജിദ്ദയിലേക്ക് അയച്ചു. സോഷ്യല്‍ ഫോറം ജിദ്ദ വെൽഫയർ ഇൻചാർജ്ജ് അബു ഹനീഫ നേരിട്ട് ജിദ്ദ എയര്‍പോര്‍ട്ടിലെത്തി അലോഷ്യസിനെ സ്വീകരിക്കുകയും നാട്ടിലേക്കുള്ള വിമാനത്തിലേക്ക് കയറാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. എസ്‌ഡിപിഐ കൊല്ലം ജില്ലാ നേതൃത്വവും അദ്ദേഹത്തിൻറെ ബന്ധുക്കളും സ്വീകരിക്കാനായി എയർപോർട്ടിൽ എത്തിയിരുന്നു. 

    വിഷയത്തിലിടപെട്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ സൗജന്യമായി അലോഷ്യസിനെ നാട്ടിലെത്തിച്ച ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർക്കും നാട്ടിൽ ഇത്രയും പ്രവർത്തനങ്ങൾക്ക് വേണ്ടുന്ന സാഹചര്യവും സൗകര്യവും ഒരുക്കിയ എസ് ഡി പി ഐ പ്രവർത്തകർക്കും അലോഷ്യസ് ജോസഫിൻ്റെ കുടുംബം നന്ദിയറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഭയില്‍ പാരഡി മേളം; 'സ്വര്‍ണ കട്ടവനാരപ്പാ' പാടി പ്രതിപക്ഷം; 'കോണ്‍ഗ്രസാണേ അയ്യപ്പാ' തിരിച്ചു പാടി ഭരണപക്ഷം; സഭയില്‍ അസാധാരണ നീക്കങ്ങള്‍, ഇന്നത്തേക്ക് പിരിഞ്ഞു   

Kerala
  •  26 minutes ago
No Image

വിദ്യാർഥികൾക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ കാര്യവട്ടത്ത് ഇന്ത്യയുടെ കളി കാണാം; ചെയ്യേണ്ടത് ഇത്രമാത്രം

Cricket
  •  an hour ago
No Image

'പോറ്റിയെ കേറ്റിയെ'  ഗാനത്തിനെതിരേ എടുത്ത കേസ് അവസാനിപ്പിച്ചിട്ടില്ലെന്ന് പൊലിസ്

Kerala
  •  an hour ago
No Image

എസ്.ഐ.ആർ: അക്ഷര തെറ്റുകൾക്ക് ഉൾപ്പെടെ ഹിയറിങ്, വലഞ്ഞ് ബി.എൽ.ഒമാർ; കൃത്യമായ ഗൈഡ്ലൈൻ ലഭിക്കുന്നില്ലെന്ന് പരാതി

Kerala
  •  an hour ago
No Image

പൗരത്വനിർണയം നാടുകടത്തുക എന്ന ഉദ്ദേശ്യത്തോടെയല്ല: തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  an hour ago
No Image

പി.എസ്.സിയുടെ വാതിലടച്ചു; 1930 തസ്തികകളിൽ എംപ്ലോയ്മെൻ്റ് നിയമനത്തിന് കെ.എസ്.ആർ.ടി.സി

Kerala
  •  an hour ago
No Image

ദേശീയപാത അതോറിറ്റി പത്തുവർഷം കടമെടുത്തത് 3.74 ലക്ഷം കോടി; മസാലബോണ്ടുവഴി 3000 കോടി

Kerala
  •  2 hours ago
No Image

ദാമ്പത്യ തകർച്ച; സംസ്ഥാനത്ത് പ്രതിമാസം 2500ലധികം വിവാഹമോചനക്കേസുകൾ

Kerala
  •  2 hours ago
No Image

പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ചത് 118 പേര്‍; നഷ്ടപരിഹാരമില്ലാതെ ഇരകള്‍

Kerala
  •  2 hours ago
No Image

ആരവല്ലി കുന്നുകളിലെ ഖനനം കർശനമായി കൈകാര്യം ചെയ്യുമെന്ന് സുപ്രിംകോടതി;  ഖനനം അനുവദിക്കില്ലെന്ന് രാജസ്ഥാൻ സർക്കാറിന്റെ ഉറപ്പ്

National
  •  2 hours ago