HOME
DETAILS
MAL
ഇന്ത്യക്കാര്‍ യുക്രൈന് വിടണമെന്ന് വിദേശകാര്യമന്ത്രാലയം
backup
February 20 2022 | 13:02 PM
ന്യുഡല്‍ഹി: റഷ്യ-ഉക്രൈന് സംഘര്‍ഷ സാഹചര്യത്തില്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യത്ത് താമസിക്കുന്നത് 'അത്യാവശ്യമല്ലെങ്കില്‍' യുക്രൈനില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പൗരന്മാരോട് മടങ്ങിവരാന്‍ ഇന്ത്യ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ എംബസി ജീവനക്കാരോടും മടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രകോപനങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ യുക്രൈന് വിടാന്‍ ചാര്‍ട്ടര്‍ വിമാനങ്ങളോ മറ്റു വിമാനങ്ങളോ നോക്കണമെന്ന് ഇന്ത്യന്‍എംബസി അറിയിച്ചു.
ചാര്‍ട്ടര്‍ വിമാനങ്ങളുടെ വിവരങ്ങള്‍ക്കായി വിദ്യാര്‍ഥികളോട് എംബസിയുടെ ഫെയ്സ്ബുക്കോ ട്വിറ്ററോനോക്കാനാണ് നിര്‍ദേശം.സഹായങ്ങള്‍ക്കായി വിദേശകാര്യമന്ത്രാലയമായോ കണ്ട്രോള് റൂമുമായോ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."