HOME
DETAILS

പശുവിന്റെ പേരിൽ വീണ്ടും ക്രൂരത ബിഹാറിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടി

  
backup
February 23, 2022 | 9:08 PM

5634568756424-2


പട്‌ന
ബിഹാറിൽ പശുവിന്റെ പേരിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. ജെ.ഡി.യു അംഗം മുഹമ്മദ് ഖലീൽ ആലം എന്ന യുവാവിനെയാണ് പശുവിനെ അറുത്തെന്ന് ആരോപിച്ചും എത്ര ബീഫ് ഇതുവരെ കഴിച്ചുവെന്നും ചോദിച്ച് സ്വയംപ്രഖ്യാപിത പശുസംരക്ഷകരെന്ന പേരിലുള്ള അക്രമികൾ തല്ലിക്കൊന്നത്.
സമാസ്തിപൂർ ജില്ലയിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൊടുംക്രൂരത പുറംലോകമറിഞ്ഞത്. വെള്ളിയാഴ്ച വൈകീട്ട് ബുർഹി ഖന്തക് പുഴയുടെ കരയിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു. മൃതദേഹം പൊലിസ് കണ്ടെടുത്തു. തെളിവ് നശിപ്പിക്കാൻ മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കാനും അക്രമികൾ ശ്രമിച്ചു. മൃതദേഹത്തിലും പരിസരത്തും ഉപ്പുവിതറിയിരുന്നു.


അക്രമികൾ ചിത്രീകരിച്ച വിഡിയോയിൽ ഇയാളോട് എവിടെയാണ് പശുവിനെ അറുത്തതെന്നും ആരൊക്കെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ചോദിക്കുന്നത് കേൾക്കാം. ഇതുവരെ എത്ര ബീഫ് കഴിച്ചിട്ടുണ്ടെന്നും ഖുർആനിൽ എവിടെയാണ് ബീഫ് കഴിക്കാൻ പറയുന്നതെന്നും അക്രമികൾ ചോദിക്കുന്നുണ്ട്. താൻ പശുവിനെ അറുത്തില്ലെന്ന് കൈകൂപ്പി ഖലീൽ പറയുന്നു. വിദ്വേഷ പരാമർശങ്ങളും സംഘം നടത്തുന്നുണ്ട്.
ഖലീലിനെ ഫെബ്രുവരി 16ന് കാണാതായെന്ന് പൊലിസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഖലീലിന്റെ ഫോണിൽനിന്ന് പണം ആവശ്യപ്പെട്ട് ഏതാനും ദിവസത്തിനു ശേഷം ഫോൺ വന്നു. അഞ്ചു ലക്ഷം രൂപയാണ് അക്രമികൾ ആവശ്യപ്പെട്ടത്. പണം നൽകാൻ വൈകിയാൽ ഖലീലിന്റെ വൃക്ക വിൽക്കുമെന്നും അക്രമികൾ പറഞ്ഞുവെന്ന് പൊലിസ് അറിയിച്ചു. തുടർന്ന് ഫെബ്രുവരി 19നാണ് മൃതദേഹം കണ്ടെത്തുന്നത്. വർഗീയനിറം നൽകാനാണ് വിഡിയോ റെക്കോർഡ് ചെയ്തതെന്നാണ് പൊലിസ് പറയുന്നത്.
ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക പത്രത്തിൽ വന്ന വാർത്തയുടെ കട്ടിങ് ട്വീറ്റ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago