HOME
DETAILS

നവാബ് മാലിക്കിന്റെ അറസ്റ്റ് പടക്കം പൊട്ടിച്ച് ആഘോഷിച്ച് ബി.ജെ.പി

  
backup
February 24, 2022 | 3:35 AM

national-nawab-malik-arrest-celebrations-at-bjp-leaders-residence-2022

മുംബൈ: നവാബ് മാലിക്കിന്റെ അറസ്റ്റ് പടക്കെ പൊട്ടിച്ച ആഘോഷിച്ച് ബി.ജെ.പി. മുംബൈയിലെ ബി.ജെ.പി ആസ്ഥാനത്താണ് പടക്കം പൊട്ടിച്ച് പ്രവര്‍ത്തകര്‍ നവാബ് മാലികിന്റെ അറസ്റ്റ് ആഘോഷിച്ചത്. നവാബ് എത്രയും വേഗം മന്ത്രി സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടും ബി.ജെ.പി നേതാക്കള്‍ കളത്തിലിറങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസമാണ് എന്‍.സി.പി മുംബൈ പ്രസിഡന്റും മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയുമായ നവാബ് മാലികിനെ ഇഡി അറസ്റ്റ് ചെയ്തത്.

ന്റെ അറസ്റ്റിനു പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുകയാണ്. അതേസമയം രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ ദേശീയ ഏജന്‍സികളെ ബി.ജെ.പി ഉപയോഗിക്കുന്നെന്ന ആരോപണവുമായി എന്‍.സി.പിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. കള്ളപ്പണ കേസിലും ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധപ്പെട്ട കേസിലുമാണ് അറസ്റ്റ്.

ഇതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ പരസ്യ യുദ്ധത്തിനിറങ്ങുകയാണ് മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രധാന പോരാളിയായിരുന്നു നവാബ് മാലിക്. കേന്ദ്ര സര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സികളെ കൊണ്ട് വന്നു സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് നവാബ് മാലിക് അന്ന് ആരോപിച്ചിരുന്നു. കേസ് അന്വേഷിച്ച അന്നത്തെ എന്‍.സി.ബി സോണല്‍ ഓഫിസര്‍ സമീര്‍ വാങ്കഡെക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളും മാലിക് ഉന്നയിച്ചു.

നവാബ് മാലികിന്റെ മരുമകനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും നവാബ് മാലിക് ഇടവേളകളില്ലാത്ത ആക്രമണമാണ് നടത്തിയത്. സമീര്‍ വാങ്കഡെക്ക് പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചു നിന്നെങ്കിലും അന്തിമ വിജയം നവാബ് മാലിക് ഉള്‍പ്പെട്ട മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരിനായിരുന്നു. ഏറ്റവും ഒടുവില്‍ സമീര്‍ വാങ്കഡെയെ മഹാരാഷ്ട്ര സര്‍ക്കാര്‍ എക്‌സൈസ് കേസിലും പ്രതിയാക്കി.

കേന്ദ്ര സഹമന്ത്രിയും രാജ്യസഭാ അംഗവുമായ നാരായണ്‍ റാണെയെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് എതിരായ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹപ്പന്തലിലേക്ക് പൊലിസ്; നവവരനെ കൊണ്ടുപോയത് അറസ്റ്റ് ചെയ്ത്! ഡിഗ്രി പഠനകാലത്തെ വഞ്ചന, യുവതിയുടെ പരാതിയിൽ നാടകീയ അറസ്റ്റ്

crime
  •  7 hours ago
No Image

നോട്ട' ഇല്ലാതിരുന്നത് പോളിങ് ശതമാനം കുറച്ചോ ?

Kerala
  •  8 hours ago
No Image

സ്ഥാനാർഥികളില്ല: വോട്ടെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പിയിൽ പോര്

Kerala
  •  8 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്; ആദ്യഫലം എട്ടരയ്ക്കുള്ളിൽ

Kerala
  •  8 hours ago
No Image

സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തു; വാക്കുതർക്കം കൊലപാതകത്തിലേക്ക്: പ്രതിക്കായി തെരച്ചിൽ ശക്തം

Kerala
  •  8 hours ago
No Image

ആസ്റ്റര്‍ വളണ്ടിയേയേഴ്‌സ് 25 രാജ്യങ്ങളിലേക്ക് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും; 2027ഓടെ 100 യൂനിറ്റുകള്‍

uae
  •  8 hours ago
No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  15 hours ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  16 hours ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  16 hours ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  16 hours ago