HOME
DETAILS

ഡൽഹി കലാപത്തിന് രണ്ടുവർഷം ഭൂരിഭാഗം കേസുകളിലും അന്വേഷണം പൂർത്തിയായില്ല

  
backup
February 24, 2022 | 5:22 AM

95632-653-0


കെ.എ സലിം
ന്യൂഡൽഹി
വടക്കുകിഴക്കൻ ഡൽഹിയിലെ മുസ് ലിം വിരുദ്ധ കലാപത്തിന് രണ്ടുവർഷം പൂർത്തിയായിട്ടും അന്വേഷണം തീരാതെ ഭൂരിഭാഗം കേസുകളും. സംഭവവുമായി ബന്ധപ്പെട്ട് 758 കേസുകളാണ് രജിസ്റ്റർ ചെയ്തത്.


ജനുവരി 27 വരെയുള്ള കണക്ക് പ്രകാരം ഇതിൽ 384 കേസുകളിൽ ഇതുവരെ പൊലിസ് അന്വേഷണം പൂർത്തിയായിട്ടില്ല. 367 കേസുകളിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് കേസുകൾ റദ്ദാക്കാനുള്ള അപേക്ഷ പൊലിസ് ഫയൽ ചെയ്തു. നാലു കേസുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി. കുറ്റപത്രം സമർപ്പിച്ച 367 കേസുകളിൽ 235 എണ്ണത്തിൽ അന്വേഷണം ഇപ്പോഴും തുടരുന്നതായും അധിക കുറ്റപത്രം സമർപ്പിക്കാനുണ്ടെന്നും പൊലിസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഫലത്തിൽ അന്വേഷണം പൂർത്തിയായത് 25 ശതമാനം കേസുകളിൽ മാത്രമാണ്. കുറ്റപത്രം സമർപ്പിച്ച ആകെ കേസുകളിൽ 92 കേസുകൾ മാത്രമാണ് വിചാരണയുടെ ഘട്ടത്തിലെത്തിയിരിക്കുന്നത്.


209 കേസുകൾ വിചാരണയ്ക്കു മുമ്പുള്ള വാദത്തിന്റെ ഘട്ടത്തിലാണ്. 2021 ഒക്ടോബറിനും 2022 ജനുവരിക്കും ഇടയിൽ പൊലിസ് ആറു കേസുകളിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്. 695 കേസുകൾ വടക്കുകിഴക്കൻ ഡൽഹി പൊലിസും 62 കേസുകൾ ക്രൈംബ്രാഞ്ചുമാണ് അന്വേഷിക്കുന്നത്. മൂന്ന് കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കലാപത്തിലുണ്ടായ കൊലയുമായി ബന്ധപ്പെട്ട കേസുകളാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്.


ഇതിൽ ഭൂരിഭാഗത്തിലും അന്വേഷണം പൂർത്തിയായിട്ടുണ്ട്. 37 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. കലാപത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സി.എ.എ സമരത്തിന് നേതൃത്വം നൽകിയ വിദ്യാർഥികൾക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവർക്കെതിരായ അന്വേഷണം മാത്രമാണ് വേഗത്തിൽ പുരോഗമിക്കുന്നത്. ഇതിൽ കുറ്റപത്രം സമർപ്പിച്ച കേസിലും അന്വേഷണം തുടരുകയാണ്.
2020 ഫെബ്രുവരി 23ന് തുടങ്ങിയ കലാപത്തിൽ 54 പേരാണ് കൊല്ലപ്പെട്ടത്. 581 പേർക്ക് പരുക്കേറ്റു. ഫെബ്രുവരി 28വരെ കലാപം നീണ്ടു. 2,456 പേരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ സി.എ.എ വിരുദ്ധ സമരം ശക്തമായിരുന്ന കാലത്ത് അതു തകർക്കാൻ ആസൂത്രണം ചെയ്തതായിരുന്നു കലാപം. കേന്ദ്ര സർക്കാർ നേരിട്ട് ആസൂത്രണം ചെയ്തതാണ് കലാപമെന്ന് വിവിധ വസ്തുതാന്വേഷണ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും; ആദ്യ പരാതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

Kerala
  •  8 days ago
No Image

റൊണാൾഡോയല്ല, ഫുട്ബോളിലെ മികച്ച താരം മറ്റൊരാൾ: തെരഞ്ഞെടുപ്പുമായി മുള്ളർ

Football
  •  8 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പോറ്റിയേയും മുരാരി ബാബുവിനേയും കസ്റ്റഡിയില്‍ വിട്ടു

Kerala
  •  8 days ago
No Image

ജാമ്യത്തിനെതിരായ സര്‍ക്കാര്‍ അപ്പീലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടിസ്; അപ്പീല്‍ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും

Kerala
  •  8 days ago
No Image

ഐപിഎൽ ലേലത്തിലെ ഏറ്റവും വിലയേറിയ താരം അവനായിരിക്കും: പ്രവചനവുമായി മുൻ താരം

Cricket
  •  8 days ago
No Image

നടിയെ അക്രമിച്ച കേസ്: പള്‍സര്‍ സുനിയുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ട സ്ത്രീയെ സാക്ഷിയാക്കിയില്ല, 'മാഡം' ആര് എന്നതും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയില്ലെന്നും കോടതി

Kerala
  •  8 days ago
No Image

അവൻ ബാറ്റുമായി വരുമ്പോൾ എതിർ ടീം എപ്പോഴും ഭയപ്പെടും: മുൻ ഇന്ത്യൻ താരം

Cricket
  •  8 days ago
No Image

'ഈ വഷളന്റെ സിനിമയാണോ വയ്ക്കുന്നത്' യാത്രയ്ക്കിടെ ദിലീപിന്റെ 'ഈ പറക്കും തളിക' വച്ച കെഎസ്ആര്‍ടിസി ബസില്‍ പ്രതിഷേധം

Kerala
  •  8 days ago
No Image

'ഇത് തമിഴ്‌നാടാണ്... സംഘിപ്പടയുമായി വന്നാല്‍ ഇവിടെ ജയിക്കില്ല, ഉദയനിധി മോസ്റ്റ് ഡേഞ്ചറസ്'; അമിത്ഷായ്ക്ക് മറുപടിയുമായി സ്റ്റാലിന്‍

National
  •  8 days ago
No Image

സിവില്‍ ഐഡി പുതുക്കാന്‍ ഇനി ഓഫീസ് കയറി ഇറങ്ങേണ്ട; നാല് പുതിയ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ അവതരിപ്പിച്ച് കുവൈത്ത്

Kuwait
  •  8 days ago