HOME
DETAILS

ഉക്രൈന്‍-റഷ്യ സംഘര്‍ഷം: അന്താരാഷ്ട്ര തലത്തില്‍ അസംസ്‌കൃത എണ്ണവിലയും സ്വര്‍ണ വിലയും കുതിച്ചുയരുന്നു

  
backup
February 24, 2022 | 5:37 AM

ukrain-russia-conflict-oil-price-and-gold-rate-hike-new

മോസ്‌കോ: റഷ്യ- ഉക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്രതലത്തില്‍ അസംസ്‌കൃത എണ്ണ വിലയും സ്വര്‍ണവിലയും കുതിച്ചുയരുന്നു. അന്താരാഷ്ട്രതലത്തില്‍ അസംസ്‌കൃത എണ്ണ വില 100 ഡോളറിനരികിലെത്തി. രാജ്യത്ത് ഇന്ധന വില എട്ട് രൂപ വരെ വര്‍ധിച്ചേക്കും.

ഉക്രൈനിലെ റഷ്യന്‍ അധിനിവേശം ആഗോളതലത്തില്‍ ക്രൂഡ് വിതരണത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, യുഎസിന്റെയും യൂറോപ്പിന്റെയും ഉപരോധത്തിലേക്ക് നയിക്കുകയും ചെയ്യും.

ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉല്‍പ്പാദക രാജ്യമായ റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന്, വിതരണത്തെക്കുറിച്ചുള്ള ആശങ്കകളായി കഴിഞ്ഞ രണ്ട് മാസങ്ങളായി എണ്ണവില ഉയരുകയാണ്.

എട്ടു വര്‍ഷത്തില്‍ ആദ്യമായാണ് അന്താരാഷ്ട്ര തലത്തില്‍ അസംസ്തൃത എണ്ണ വില ബാരലിനു 100 ഡോളറിന് മുകളില്‍ എത്തുന്നത്. ആഭ്യന്തര വിപണിയിലും വന്‍ വില വര്‍ദ്ധനവിന് ഇത് വഴിവെക്കും.ബാരലിന് ഒരു ഡോളര്‍ ഉയരുമ്പോള്‍ പെട്രോള്‍ഡീസല്‍ ലീറ്ററിന് 70 പൈസ വരെ വര്‍ധിപ്പിക്കേണ്ടി വരും.

നിലവിലുള്ള സാഹചര്യമനുസരിച്ചു നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്ന മാര്‍ച്ച് എഴിന് ശേഷം പെട്രോള്‍,ഡീസല്‍ എന്നിവക്ക് ലീറ്ററിന് എഴ് രൂപമുതല്‍ 8 രൂപ വരെ വര്‍ധിപ്പിക്കും. ഈ കാലയളവില്‍ കമ്പനികള്‍ക്ക് ഉണ്ടായ നഷ്ടം പരിഹരിക്കാന്‍ ശ്രമിച്ചാല്‍ വില വീണ്ടും ഉയരും. ദ്രവീകൃത പ്രകൃതി വാതകം ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതിനാല്‍ റഷ്യ ഉക്രൈന്‍ സംഘര്‍ഷം വാതക വിലവര്‍ധനവിനും കാരണമാകും.

കൂടാതെ സ്വര്‍ണവിലയും കുതിച്ചുയരുകയാണ്. ഇന്ന് മാത്രം 680 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ കേരളത്തില്‍ പവന് 37,480 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്.

അതേസമയം ഉക്രൈനില്‍ റഷ്യ യുദ്ധം തുടങ്ങി. ഉക്രൈനില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടെന്ന് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്‌ഫോടന ശബ്ദം കേട്ടെന്നാണ് ബി.ബി.സിയും സി.എന്‍.എന്നും റിപ്പോര്‍ട്ട് ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago