സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ സീറ്റുകളില്‍ ധാരണയുണ്ടാക്കിയെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന നുണപ്രചരണം മാത്രം -മുല്ലപ്പള്ളി
തിരുവനന്തപുരം: സിപിഎമ്മിനേയും ബി.ജെ.പിയേയും കടന്നാക്രമിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇരുപാര്‍ട്ടികളും വര്‍ഗീയ കാര്‍ഡിറക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നതെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി.ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സംഘര്‍ഷം വര്‍ധിപ്പിച്ച് ആശങ്ക വര്‍ധിപ്പിക്കാനും ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനുമാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഒന്നും പറയാന്‍ ഇല്ലാത്തതിനാലാണ് ബിജെപി ലൗജിഹാദ് വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. തീവ്രവര്‍ഗീയത ഇളക്കിവിടാനാണ് സിപിമ്മിന്റെയും ബിജെപിയുടെയും ശ്രമം. താന്‍ ഇക്കാര്യം നേരത്തെ ചൂണ്ടിക്കാട്ടിയതാണെന്നും മുല്ലപ്പള്ളി ഓര്‍മിപ്പിച്ചു.
സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ചില സീറ്റുകളില്‍ ധാരണയുണ്ടാക്കിയെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവന വിചിത്രമാണ്. നുണപ്രചരണം മാത്രമാണത്. ബിജെപിയും സിപിഎമ്മും തമ്മിലാണ് രഹസ്യധാരണ ഉണ്ടാക്കിയിട്ടുള്ളത്. ഇരുവരും കോണ്‍ഗ്രസിനെയാണ് ശത്രുവായി കാണുന്നത്.
സിപിഎമ്മും ബിജെപിയും തമ്മിലുള്ള പരസ്പ്പര ധാരണ തദ്ദേശതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതാണ്. തില്ലങ്കേരി മോഡല്‍ ധാരണ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാനാണ് ഇരുകൂട്ടരുടേയും ശ്രമം. തന്റെ ഈ ആരോപണത്തിന് സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കള്‍ മറുപടി പറയാന്‍ ഇതുവരെ തയ്യാറാകാത്തതും അതുകൊണ്ടാണെന്നും മുല്ലപ്പള്ളി കൂട്ടിചേര്‍ത്തു.
മുസ്‌ലിം ലീഗിനോട് സിപിഎമ്മിന് അസ്പര്‍ശ്യതയാണ്. പതിറ്റാണ്ടുകളായി ലീഗ് യുഡിഎഫിന്റെ ഭാഗമാണ്. യുഡിഎഫിന്റെ സീറ്റ് വിഭജനം അന്തിമഘട്ടത്തിലാണ്. ഘടകകക്ഷികളുമായി ചര്‍ച്ച പൂര്‍ത്തിയാക്കി. കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് ആശുപത്രിയില്‍ ആയതിനാലാണ് അവരുമായി ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത്. അത് വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കും.സീറ്റ് വിഭജനം സംബന്ധിച്ച് പിജെ ജോസഫിന്റെ ഭാഗത്ത് കടുംപിടുത്തം ഉണ്ടാകുമെന്ന് കരുതുന്നില്ല. ഘടകകക്ഷികളുടെ താല്‍പ്പര്യം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളും.
മാര്‍ച്ച് ആദ്യവാരം കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ഥി പട്ടിക ഹൈക്കമാന്റിന് സമര്‍പ്പിക്കും. നേമത്തും വട്ടിയൂര്‍ക്കാവിലും ഉള്‍പ്പെടെ ബിജെപിക്കും സിപിഎമ്മിനും വെല്ലുവിളി ഉയര്‍ത്തുന്ന മികച്ച സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്നും മുല്ലപ്പള്ളി സൂചന നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."