
യമൻ പൗരനെ കൊലപ്പെടുത്തിയ കേസ്; നിമിഷപ്രിയയുടെ വധശിക്ഷ ശരിവച്ചു
സൻആ
യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ(33)യുടെ വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു. വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് നിമിഷപ്രിയ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മേൽക്കോടതിയെ സമീപിക്കുകയായിരുന്നു.
സ്ത്രീയെന്ന പരിഗണന നൽകി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷയുടെ ആവശ്യം. എന്നാൽ, വധശിക്ഷ അപ്പീൽ കോടതി ശരിവയ്ക്കുകയായിരുന്നു.
ഇനി യമൻ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സുപ്രിം ജുഡിഷ്യൽ കൗൺസിലിന്റെ പരിഗണനയ്ക്ക് കേസ് സമർപ്പിക്കാമെങ്കിലും അപ്പീൽ കോടതിയുടെ തീർപ്പ് സാധാരണഗതിയിൽ പുനഃപരിശോധിക്കാറില്ല. അപ്പീൽ കോടതിയിലെ നടപടിക്രമങ്ങൾ ശരിയായിരുന്നോയെന്ന് പരിശോധിക്കുക മാത്രമാണ് ചെയ്യുക.
2017 ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമനിൽ നഴ്‌സായി ജോലിചെയ്യുന്നതിനിടെ നിമിഷ യമൻകാരനായ തലാൽ അബ്ദു മഹ്ദിയെ(24) കൊലപ്പെടുത്തി വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് കേസ്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ.
സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി എത്തിയ തലാൽ പാസ്‌പോർട്ട് പിടിച്ചെടുത്ത് പീഡിപ്പിച്ചതിനെ തുടർന്ന് ആത്മരക്ഷാർഥമാണ് കൊലപ്പെടുത്തിയതെന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
തുടർന്ന് മറ്റൊരു നഴ്‌സായ ഹനാന്റെ സഹായത്തോടെ മൃതദേഹം വെട്ടിനുറുക്കുകയായിരുന്നു.
നിമിഷ തലാലിന്റെ ഭാര്യയാണെന്നതിന് യമനിൽ രേഖകളുണ്ട്. എന്നാൽ, ക്ലിനിക്കിനുള്ള ലൈസൻസ് എടുക്കുന്നതിനുണ്ടാക്കിയ താൽക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷയുടെ വാദം.
ഇടുക്കി സ്വദേശിയായ ടോമി തോമസിന്റെ ഭാര്യയായ നിമിഷയ്ക്ക് ഏഴു വയസുകാരിയായ ഒരു മകളുണ്ട്.
2014ലാണ് നിമിഷ തലാലുമായി പരിചയത്തിലാകുന്നത്. അന്ന് യമനിൽ ജോലി ചെയ്യുകയായിരുന്ന ടോമിയുടെ പരിചയക്കാരനായിരുന്നു തലാൽ. കൂട്ടുപ്രതിയായ ഹനാന് ജീവപര്യന്തം തടവുശിക്ഷയാണ് ലഭിച്ചത്.
തലാലിന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നൽകി കോടതിനടപടികളിൽ നിന്ന് മുക്തയാകാൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മത്സരങ്ങള്‍ക്കിടയിലെ വിശ്രമവേളയില്‍ ദുബൈ ഗോള്‍ഡ് സൂക്ക് സന്ദര്‍ശിച്ച് ഹിറ്റ്മാന്‍; പൊതിഞ്ഞ് ജനക്കൂട്ടം
uae
• 14 days ago
കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട്എൻ.ഐ.ടിയിൽ നടപ്പാകുന്നത് സംഘ്പരിവാർ അജൻഡ
Kerala
• 14 days ago
എല്ലാ തെളിവുകളും ലോക്കൽ പൊലിസ് ശേഖരിക്കണമെന്നും ക്രൈംബ്രാഞ്ചിലേക്ക് കേസുകൾ 'തള്ളേണ്ടെന്നും ' ഡി.ജി.പി
Kerala
• 14 days ago
ഡല്‍ഹി കലാപത്തിന് അഞ്ചാണ്ട്: പ്രതിചേര്‍ക്കപ്പെട്ടവരില്‍ 80 ശതമാനം പേരും കുറ്റവിമുക്തര്‍; മുന്‍നിര യുവ ആക്ടിവിസ്റ്റുകള്‍ ഇപ്പോഴും അകത്ത് Delhi Riot 2020
National
• 14 days ago
സഹകരണ സംഘങ്ങളിലെ മിന്നൽ പരിശോധന ഇനി ആപ്പ് തീരുമാനിക്കും
Kerala
• 14 days ago
റമദാനില്‍ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജോലി സമയവും ഓവര്‍ടൈം നിയമങ്ങളും നിങ്ങള്‍ അറിയേണ്ടതെല്ലാം
uae
• 14 days ago
യുഎഇക്കും ഒമാനും ഇടയില്‍ പുതിയ കരാതിര്‍ത്തി; ചരക്കുനീക്കത്തിനും യാത്രക്കും കൂടുതല്‍ സൗകര്യം
uae
• 14 days ago
ഹമാസിന് വഴങ്ങി; തടഞ്ഞുവച്ച ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ മോചിപ്പിച്ചു; പകരം നാലുമൃതദേഹങ്ങള്‍ കൈമാറി
International
• 14 days ago
ആലപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ദാരുണ അപകടം; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് ഗുരുതര പരിക്ക്
Kerala
• 15 days ago
ലേബർ റൂമിലെ വനിതാ രോഗികളുടെ സിസിടിവി ദൃശ്യങ്ങൾ വിൽപ്പന: ഒരാൾ കൂടി പിടിയിൽ
National
• 15 days ago
കറന്റ് അഫയേഴ്സ്-26-02-2025
PSC/UPSC
• 15 days ago
പുതിയ ബഹിരാകാശ ദൗത്യം പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്‍; ഇത്തിഹാദ്-സാറ്റ് മാര്‍ച്ചില്‍ വിക്ഷേപിക്കും
uae
• 15 days ago
എറണാകുളത്ത് ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചു
Kerala
• 15 days ago
എമിറേറ്റ്സ് ഐഡിയുമായും വിസയുമായും ബന്ധപ്പെട്ട് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട യുഎഇയിലെ 7 തരം പിഴകള്‍
uae
• 15 days ago
മലപ്പുറത്ത് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്
Kerala
• 15 days ago
കുവൈത്ത് ദേശീയ ദിനാഘോഷം, ആഘോഷങ്ങളിൽ വൻ ജനപങ്കാളിത്തം
Kuwait
• 15 days ago
മൗലികാവകാശ നിഷേധത്തിനെതിരെ എസ്.കെ.എസ്.എസ് എഫ് ബഹുജന റാലി നാളെ കോഴിക്കോട്
Kerala
• 15 days ago
പ്രാദേശിക കാർഷിക മേഖലയ്ക്ക് നൽകിയ പിന്തുണയ്ക്ക് ലുലു ഗ്രൂപ്പിന് യുഎഇയുടെ ആദരം; ശൈഖ് മൻസൂർ ബിൻ സായിദ് അഗ്രികൾച്ചറൽ എക്സലൻസ് അവാർഡ് ലുലുവിന് സമ്മാനിച്ചു
uae
• 15 days ago
രൂപയുടെ മൂല്യത്തകർച്ച: ഇന്ത്യൻ വിദ്യാർത്ഥികളുടെ അമേരിക്കൻ സ്വപ്നങ്ങൾക്ക് അടിപതറുന്നു
അമേരിക്കയിലെ സർവകലാശാലകളിൽ പഠിക്കാനുള്ള മൊത്തം ചെലവ് പ്രതിവർഷം ₹3.7 ലക്ഷം വരെ വർദ്ധിക്കാൻ സാധ്യത
Abroad-education
• 15 days ago
മാവോയിസ്റ്റ് തിരച്ചിലിനിടെ തണ്ടർബോൾട്ട് സംഘത്തിന് കാട്ടുതേനീച്ചയുടെ ആക്രമണം; 13 പേർക്ക് പരിക്ക്
Kerala
• 15 days ago
പൂനെയിൽ പുലർച്ചെ ബസ് കാത്തുനിന്ന യുവതിയെ പീഡിപ്പിച്ചു; പ്രതിക്കായി അന്വേഷണം ശക്തം
National
• 15 days ago
ട്രംപിന്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്; മസ്കിനെതിരെ 'ഡോജ്' ഉദ്യോഗസ്ഥരുടെ കൂട്ടരാജി
International
• 15 days ago
യുഎഇയിലെ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി കവിഞ്ഞോ? എങ്കില്‍ കടക്കെണി ഒഴിവാക്കാന്‍ ഇപ്പോള്‍ തന്നെ ചെയ്യേണ്ട കാര്യമിതാണ്
uae
• 15 days ago