വടകരയില്‍ കെ.കെ രമയ്ക്ക് എതിരെ കെ.കെ രമയും:മൂന്ന് അപര സ്ഥാനാര്‍ഥികള്‍
വടകര: കനത്ത മത്സരം നടക്കുന്ന വടകരയില്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന ആര്‍.എം.പി സ്ഥാനാര്‍ഥി കെ.കെ രമയ്ക്ക് മൂന്ന് അപരന്മാര്‍.പികെ രമ, കെ ടി കെ രമ എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍. ഇതിനു പുറമെ കെ കെ രമ എന്ന പേരുള്ള അപരകൂടി രംഗത്തിറങ്ങി.
ആര്‍.എം.പി.ഐ സ്ഥാനാര്‍ഥി കെ.കെ രമക്കെതിരെ മൂന്ന് അപരന്മാരെ മത്സരിപ്പിക്കുന്നത് പരാജയഭീതി കൊണ്ടെന്ന് ആര്‍.എം പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പ്രസ്താവനയില്‍ പറഞ്ഞു. വടകരയിലെ പ്രബുദ്ധരായ വോട്ടര്‍മാരെ അവഹേളിക്കുന്ന എല്‍.ഡി.എഫ് ന്റെ തെറ്റായ നിലപാടിനെതിരെ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ പ്രതികരിക്കണമെന്നും വേണു പറഞ്ഞു.
തിരുവമ്പാടി മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥി ലിന്റോ ജോസഫിനും ലിന്റോ ജോസഫ് എന്ന പേരില്‍ അപരനുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി ചെറിയ മുഹമ്മദിന് വെല്ലുവിളിയായി മറ്റൊരു ചെറിയ മുഹമ്മദുണ്ട്. ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മ്മജനുമുണ്ട് അപരന്‍. പേര് ധര്‍മ്മേന്ദ്രന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."