HOME
DETAILS

സര്‍ക്കാര്‍ വഞ്ചിച്ചു; സെക്രട്ടേറിയറ്റിനു മുന്നില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് മലപ്പുറത്തെ എല്‍.പി സ്‌കൂള്‍ ടീച്ചേഴ്‌സ് ഉദ്യോഗാര്‍ഥികള്‍

  
backup
March 17, 2022 | 7:06 AM

government-cheated-lp-school-teachers-candidates-in-malappuram-shave-their-heads-in-protest-in-front-of-the-secretariat-2022

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ തല മുണ്ഡനം ചെയ്ത് മലപ്പുറത്തെ എല്‍.പി സ്‌കൂള്‍ ടീച്ചേഴ്‌സ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. എല്ലാവരെപ്പോലെ ഞങ്ങളും ഒരു സര്‍ക്കാര്‍ ജോലി ആഗ്രഹിച്ചു. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് മലപ്പുറത്തെ ലിസ്റ്റ് ചുരുക്കിയ്തത്. ചെയ്തത് ശരിയെന്നോ തെറ്റെന്നോ സര്‍ക്കാര്‍ പറയണം. ഇനി ഞങ്ങളെന്താ ചെയ്യേണ്ടത്. ഞങ്ങള്‍ തിരഞ്ഞെടുത്ത ജനാധിപത്യ സര്‍ക്കാരിനെ ഞങ്ങള്‍ വിശ്വസിച്ചു. എത്ര വനിതാ മന്ത്രിമാരുണ്ട് നിയമസഭയില്‍. ഒരു മന്ത്രി തിരിഞ്ഞുനോക്കിയോ?'- ഉദ്യോഗാര്‍ഥികള്‍ ചോദിക്കുന്നു.
കഴിഞ്ഞ ദിവസമാണ് കെ.ടി ജലീല്‍ എംഎല്‍എയെ ഇവര്‍ സന്ദര്‍ശിച്ചത്. തല മുണ്ഡനം ചെയ്തുള്ള പ്രതിഷേധ പരിപാടികളെപ്പറ്റി അറിയിച്ചപ്പോള്‍ 'തല മുണ്ഡനം ചെയ്താല്‍ പളനിക്ക് പോകാമല്ലോ' എന്ന് പറഞ്ഞ് ജലീല്‍ അധിക്ഷേപിച്ചു എന്ന് ഇവര്‍ ആരോപിക്കുന്നു.

നാല് ദിവസമായി ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരത്തിലാണ്. മലപ്പുറം സിവില്‍ സ്റ്റേഷനു മുന്നില്‍ 90 ദിവസമായി നടത്തിവന്ന സമരമാണ് സെക്രട്ടേറിയറ്റ് പടിക്കലേക്കുമാറ്റിയത്. ആദ്യ ദിവസം മുട്ടിലിഴഞ്ഞായിരുന്നു പ്രതിഷേധം. തുടര്‍ പ്രതിഷേധമാണ് ഇത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  5 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  5 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  5 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  5 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  5 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  5 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  5 days ago
No Image

425 കോടിയിലധികം രൂപയുടെ സമ്മാനത്തുകയ്ക്ക് പുറമേ ചാമ്പ്യൻഷിപ്പ് റിംഗുകളും; സ്പാനിഷ് താരങ്ങൾക്ക് വമ്പൻ പുരസ്കാരങ്ങൾ!

Football
  •  5 days ago
No Image

ഇനി അടുക്കളയിലേക്കും; എൽപിജിക്ക് പകരം എഥനോൾ, പിന്നില്‍ കേന്ദ്രത്തിന്റെ പാളിപ്പോയ കണക്കുകൂട്ടല്‍

National
  •  5 days ago