HOME
DETAILS

'ഇപ്പോഴാണ് നീ ഞങ്ങളിലൊരുവളായത്' തട്ടമഴിക്കാന്‍ തയ്യാറായവരെ ചേര്‍ത്തു പിടിച്ചും വിസമ്മതിച്ചവരെ തീവ്രവാദികളാക്കിയും ചിലര്‍

  
backup
March 17, 2022 | 7:45 AM

national-karnataka-student-told-in-class-after-she-removes-hijab-2022-march

ഉഡുപ്പി: അവളെ സംബന്ധിച്ച് അത് നിവൃത്തികേടായിരുന്നു. പഠിച്ച് എവിടെയെങ്കിലുമെത്തണം എന്ന എന്ന കിനാവ് സാക്ഷാത്ക്കരിക്കാന്‍ ഇതല്ലാതൊരു വഴിയില്ലെന്നൊരു ചിന്തയിലെടുത്ത തീരുമാനമായിരുന്നു. അത്രമേല്‍ ജീവന്റെ ഭാഗമായ ഇഷ്ടമായ തന്റെ തട്ടമഴിച്ചുവെക്കുക എന്നത്. ഇത് ഹിജാബ് വിധിക്കു ശേഷമുള്ള ആദ്യ ദിനത്തില്‍ കര്‍ണാടകയിലെ ഒരു കോളജില്‍ നിന്നുള്ള രംഗമായിരുന്നു.

തട്ടമഴിച്ചുവെച്ച് വല്ലാതെ കനംതൂങ്ങുന്ന ശിരസ്സുമായി ക്ലാസ് മുറികളിലേക്ക് കയറിയപ്പോള്‍ കൂട്ടുകാര്‍ പറഞ്ഞതിങ്ങനെ 'ഇപ്പോഴാണ് നീ ഞങ്ങളിലൊരുവളായത്'. ഉഡുപ്പിയിലെ ഒരു കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ സന കൗസര്‍ എന്‍.ഡി.ടി.വിയോട് പറയുന്നു. വിദ്യാഭ്യാസം മുടങ്ങുമോ എന്ന ഭീതിയില്‍ താല്‍ക്കാലികമായി അഴിച്ചുവെച്ച് ക്ലാസില്‍ കയറാന്‍ തയ്യാറായ ചുരുക്കം വിദ്യാര്‍ഥികളില്‍ ഒരാളാണ് സന.

'എനിക്ക് മറ്റ് വഴികളില്ല, എനിക്ക് എന്റെ വിദ്യാഭ്യാസം വേണം. ഞാന്‍ ഹിജാബ് ധരിക്കാതെ എന്റെ സഹപാഠികളുടെ അരികില്‍ ഇരുന്നപ്പോള്‍, ഒരു ഹിന്ദു വിദ്യാര്‍ത്ഥി എന്റെ അടുത്തേക്ക് നടന്നുവന്നിട്ട് പറഞ്ഞു, നീ ഇപ്പോള്‍ ഞങ്ങളിലൊരാളാണ്' സന പറയുന്നു. പറഞ്ഞറിയിക്കാനാവാത്ത വല്ലാത്തൊരു അവസ്ഥയാണ് ഈ കുട്ടികള്‍ അനുഭവിക്കുന്നത്. സന തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പിറകിലത്തെ ബെഞ്ചിലാണ് താനിപ്പോഴിരിക്കുന്നതെന്നും സന പറയുന്നു.

പലകുട്ടികളും ഹിജാബ് തുടരാനാണ് തീരുമാനിച്ചതെന്നും സന പറയുന്നു. അഞ്ചോ ആറോ കുട്ടികള്‍ കോളജില്‍ നിന്ന് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി. പല കുട്ടികളും കോളജില്‍ വരാതെ വീട്ടില്‍ തന്നെ തുടരുകയാണ്- സന ചൂണ്ടിക്കാട്ടി.

ക്ലാസ് മുറികളില്‍ ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്തെ സ്‌കൂളുകളിലും കോളജുകളിലും നടപ്പാക്കാന്‍ തുടങ്ങിയതോടെ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ പ്രതിസന്ധിയിലാണ്. കോടതി വിധി വന്നതിന് പിന്നാലെ കര്‍ശന നടപടികളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈക്കൊണ്ടത്. ചുരുക്കം ചില വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ശിരോവസ്ത്രം തല്‍കാലത്തേക്ക് അഴിച്ചുവെച്ച് ക്ലാസുകളില്‍ കയറാന്‍ സന്നദ്ധരായിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; 143 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആർജെഡി

National
  •  3 hours ago
No Image

ദുബൈയിലെ വാടക വിപണി സ്ഥിരതയിലേക്ക്; കരാര്‍ പുതുക്കുന്നതിന് മുമ്പ്  വാടകക്കാര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

uae
  •  3 hours ago
No Image

ദുബൈയില്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍: 23,000ത്തിലധികം പുതിയ ഹോട്ടല്‍ മുറികള്‍ നിര്‍മ്മാണത്തില്‍

uae
  •  4 hours ago
No Image

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് പതിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം

uae
  •  4 hours ago
No Image

കേരളത്തിൽ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്

Kerala
  •  5 hours ago
No Image

പാരീസിലെ ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ വജ്രാഭരണങ്ങൾ മോഷണം പോയി

International
  •  5 hours ago
No Image

വേണ്ടത് വെറും രണ്ട് റൺസ്; ഓസ്ട്രേലിയ കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്

Cricket
  •  6 hours ago
No Image

കെപി മാർട്ട് സൂപ്പർമാർക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാർജയിൽ പ്രവര്‍ത്തനമാരംഭിച്ചു

uae
  •  6 hours ago
No Image

എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്

Kuwait
  •  7 hours ago
No Image

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത

Kerala
  •  7 hours ago