HOME
DETAILS

കലോത്സവ ഭക്ഷണത്തില്‍ വിഭാഗീയത ഉണ്ടാക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും വിദ്യാഭ്യാസമന്ത്രിക്കും സര്‍ക്കാരിനും: കെ.പി.എ മജീദ്

  
backup
January 09, 2023 | 7:30 AM

muslim-league-leader-kpa-majeed-blames-ldf-government-and-education-minister-for-food-controversy-in-youth-festival

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വിതരണം ചെയ്യുക അപ്രായോഗികമാണെന്ന് മുസ്ലിം ലീഗ് നേതാവും എം ല്‍ എയുമായ കെ പി എ മജീദ്. ഭക്ഷണത്തില്‍ വിഭാഗീയത ഉണ്ടാക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും വിദ്യാഭ്യാസ മന്ത്രിക്കും സര്‍ക്കാരിനുമാണെന്നും മജീദ് കുറ്റപ്പെടുത്തി. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ആരോടും ചര്‍ച്ച ചെയ്യാതെ ഇനി നോണ്‍ വെജ് വിഭവങ്ങളും വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത് ശരിയായില്ല. മതത്തിന്റെയും ജാതിയുടെയും പേരില്‍ ചേരിതിരഞ്ഞ ചര്‍ച്ചകള്‍ ഉണ്ടാകുന്നതിന് വേണ്ടി മാത്രമേ ഇത്തരം വിവാദങ്ങള്‍ ഉപകരിക്കുകയുള്ളൂവെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ കെപിഎ മജീദ് പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

കേരള സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദം നിർഭാഗ്യകരമാണ്. ഭക്ഷണത്തിൽ വിഭാഗീയത ഉണ്ടാക്കിയതിന്റെ മുഴുവൻ ഉത്തരവാദിത്തവും വിദ്യാഭ്യാസ മന്ത്രിക്കും സർക്കാരിനുമാണ്. വർഷങ്ങളായി സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് സജീവമായ ഊട്ടുപുര പ്രവർത്തിച്ചുവരുന്നുണ്ട്. ഇക്കാലം വരെ അതേച്ചൊല്ലി ഒരു വിവാദം ഉണ്ടായിട്ടില്ല. എന്നാൽ പുതിയ വിവാദം ആസൂത്രിതമാണ്. കലോത്സവത്തിൽ സസ്യേതര വിഭവങ്ങളും വേണമെന്ന ആവശ്യം ആദ്യം ഉയർന്നത് ഇടത് കേന്ദ്രങ്ങളിൽനിന്നാണ്. ഒരു കാര്യവുമില്ലാതെ വിദ്യാഭ്യാസ മന്ത്രി ഇത് ഏറ്റുപിടിക്കുകയായിരുന്നു.
വെജിറ്റേറിയൻ വിഭവങ്ങൾ എല്ലാവർക്കും കഴിക്കാവുന്നതാണ്. അതേസമയം നോൺ വെജിറ്റേറിയൻ താൽപര്യമില്ലാത്തവർ ഉണ്ടാകും. ഇക്കാര്യം കണക്കിലെടുത്താണ് കലോത്സവത്തിന് കാലങ്ങളായി ഒരു ഊട്ടുപുര മാത്രമുള്ളത്. ഈ ഊട്ടുപുരയെ രണ്ടായി തിരിക്കേണ്ട ഒരു സാഹചര്യവും ഇപ്പോൾ ഇല്ല. ഇത് അപ്രായോഗികവുമാണ്. ഒരേ പന്തിയിൽ രണ്ട് ഭക്ഷണം വിളമ്പുന്നതും രണ്ട് തരം ഭക്ഷണത്തിന് വേണ്ടി രണ്ട് ഊട്ടുപുരകൾ എന്നതും ശരിയായ കാര്യമല്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ആരോടും ചർച്ച ചെയ്യാതെ ഇനി നോൺ വെജ് വിഭവങ്ങളും വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത് ശരിയായില്ല.
മതത്തിന്റെയും ജാതിയുടെയും പേരിൽ ചേരിതിരഞ്ഞ ചർച്ചകൾ ഉണ്ടാകുന്നതിന് വേണ്ടി മാത്രമേ ഇത്തരം വിവാദങ്ങൾ ഉപകരിക്കുകയുള്ളൂ.
സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ മാത്രമാണ് സർക്കാർ ഇങ്ങനെയൊരു ചർച്ചക്ക് തുടക്കമിട്ടത്.
ഭക്ഷണത്തിൽ വിഭാഗീയത വേണ്ട.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമയനല്ലൂരിൽ നെയിം പ്ലേറ്റ് നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം; തലനാരിയ്ക്ക് ഒഴിവായത് വൻ ദുരന്തം

Kerala
  •  6 days ago
No Image

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

Kerala
  •  6 days ago
No Image

നിലപാട് പറഞ്ഞ് ജിഫ്‌രി തങ്ങള്‍; ഉറ്റുനോക്കി രാഷ്ട്രീയ -സാംസ്‌കാരിക കേരളം

samastha-centenary
  •  6 days ago
No Image

പുതുവർഷത്തിലെ പുതിയ മാറ്റങ്ങൾ അറിയാം

Kerala
  •  6 days ago
No Image

വീടുകൾക്ക് മുന്നിൽ നിഗൂഢമായ ചുവപ്പ് അടയാളങ്ങൾ; സിസിടിവിയിൽ മുഖംമൂടി ധരിച്ചയാൾ; മോഷണ ഭീതിയിൽ നാട്ടുകാർ

Kerala
  •  6 days ago
No Image

കൊച്ചി ബ്രോഡ്‌വേയിൽ വൻ തീപിടുത്തം: 12 കടകൾ കത്തിനശിച്ചു; കോടികളുടെ നാശനഷ്ടം

Kerala
  •  6 days ago
No Image

പുടിന്റെ വസതി ലക്ഷ്യമിട്ട് 91 ഡ്രോണുകൾ: യുക്രൈനെതിരെ ഗുരുതര ആരോപണവുമായി റഷ്യ; ആരോപണം തള്ളി സെലൻസ്കി

International
  •  6 days ago
No Image

പാലായിൽ വൈദ്യുതി ലൈനിൽ തട്ടി ലോറിക്ക് തീപിടിച്ചു; വിവാഹ സൽക്കാരത്തിന് എത്തിച്ച സാധനങ്ങൾ അ​​ഗ്നിക്കിരയായി

Kerala
  •  6 days ago
No Image

ബേക്കൽ ഫെസ്റ്റിൽ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരുക്ക്

Kerala
  •  6 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: 11 വയസുകാരിയുൾപ്പെടെ നാല് പേർക്ക് പരുക്ക്

Kerala
  •  6 days ago