HOME
DETAILS
MAL
സഊദിയിൽ വീണ്ടും പുതിയ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു; ഇന്ന് 510 പുതിയ കേസുകൾ, 372 രോഗമുക്തി, 7 മരണം
backup
March 26 2021 | 12:03 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 372 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 7 രോഗികൾ മരണപ്പെടുകയും 510 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
നിലവിൽ 4,452 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 630 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,630 ആയും വൈറസ് ബാധിതർ 387,292 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 372 രോഗികൾ രോഗ മുക്തി നേടിയതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 376,203 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."