HOME
DETAILS

'മാധ്യമ വാർത്തകൾ മാത്രം ആധാരമാക്കി പൊലിസുകാർക്കെതിരേ നടപടി വേണ്ട' ജില്ലാ മേധാവിമാർക്ക് ഡി.ജി.പിയുടെ നിർദേശം

  
backup
March 22 2022 | 06:03 AM

78524563-78452341


തിരുവനന്തപുരം
മാധ്യമ വാർത്തകൾ മാത്രം ആധാരമാക്കി കീഴ് ജീവനക്കാർക്കെതിരേ അച്ചടക്ക നടപടിയെടുക്കരുതെന്ന് ജില്ലാ പൊലിസ് മേധാവിമാർക്ക് സംസ്ഥാന പൊലിസ് മേധാവിയുടെ നിർദേശം. മുൻപും ഇത് സംബന്ധിച്ച് നൽകിയ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും ഡി.ജി.പി അനിൽ കാന്ത് ചൂണ്ടിക്കാട്ടി. മാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങൾ ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിയാതെ പൊലിസുകാർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കരുതെന്നാണ് ഡി.ജി.പി നൽകിയ നിർദേശം. ക്രമസമാധാനപാലനത്തിനിടെ പൊലിസ് നടപടിയിൽ പ്രകോപിതരായി ചിലർ ഓൺലൈൻ മാധ്യമങ്ങളിലെ സ്വാധീനം ഉപയോഗിച്ച് തെറ്റായ വാർത്തകൾ പടച്ചുവിടുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടിക്ക് ഇരയാവുന്നുവെന്നുമുള്ള പൊലിസ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്നാണ് ഡി.ജി.പിയുടെ ഇടപെടൽ.


'ചില സന്ദർഭങ്ങളിൽ ജനരോഷം കണക്കിലെടുത്താണ് നടപടിയുണ്ടാകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ശരിയായ നടപടിക്രമങ്ങളോ, അന്വേഷണങ്ങളോ ഉണ്ടാകാറില്ല. പ്രാഥമിക അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ ചട്ടപ്രകാരം നടപടി എടുക്കണം' -അനിൽ കാന്ത് വ്യക്തമാക്കി. പൊലിസ് സേനയിൽ അച്ചടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥനെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കാറില്ല. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥനെ ക്രിമിനലായി പരിഗണിക്കില്ലെങ്കിലും, പല ശിക്ഷാ മുറകളും സേനയ്ക്കുള്ളിൽ തന്നെ ലഭിക്കാറുണ്ട്. ഫൈൻ, അധിക ഡ്യൂട്ടി, ഡ്രിൽ, കഠിനമായ ട്രെയിനിങ്ങുകൾ, നാശനഷ്ടങ്ങൾക്കുള്ള തുക ശമ്പളത്തിൽ നിന്ന് ഈടാക്കുക തുടങ്ങി നിരവധി ശിക്ഷാ മുറകളുണ്ട്. പ്രാഥമിക അന്വേഷണം നടത്തി കുറ്റക്കാരനെന്ന് കണ്ടാൽ മാത്രമേ ഇത്തരം ശിക്ഷ വിധിക്കാൻ പാടുള്ളൂവെന്നാണ് പൊലിസ് മേധാവി നിർദേശം നൽകിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago
No Image

ഇന്ത്യ 156 ന് പുറത്ത്; ന്യൂസിലണ്ടിന് 103 റണ്‍സിന്റെ ലീഡ് 

Cricket
  •  2 months ago
No Image

വംശഹത്യക്ക് 'കൈത്താങ്ങ്';  ഇസ്‌റാഈലിന് 10 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി ജര്‍മനി

International
  •  2 months ago
No Image

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

Kerala
  •  2 months ago
No Image

സഊദിയില്‍ ഇനി ഹൈട്രജന്‍ ടാക്‌സിയും; ട്രയല്‍ റണ്‍ ആരംഭിച്ച് പൊതു ഗതാഗത അതോറിറ്റി

Saudi-arabia
  •  2 months ago
No Image

'കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത് മലപ്പുറം ജില്ലയില്‍, കാരണം വിമാനത്താവളം അവിടെയായത്' വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

എയര്‍ എക്‌സ്‌പോ അബൂദബി നവംബര്‍ 19 മുതല്‍ 

uae
  •  2 months ago
No Image

കൂറുമാറാന്‍ കോടികള്‍; ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ്, പിന്നില്‍ ഗൂഢാലോചനയെന്ന് 

Kerala
  •  2 months ago
No Image

വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് 

Kuwait
  •  2 months ago
No Image

ബി.ജെ.പിയുടെ കുതിരക്കച്ചവടം കേരളത്തിലും?; എന്‍.സി.പി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എം.എല്‍.എമാര്‍ക്ക് തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago