HOME
DETAILS

ജില്ലയില്‍ 125 വിദ്യാലയങ്ങളില്‍ ഗ്യാസ് അടുപ്പില്‍ ഉച്ചഭക്ഷണം ഒരുങ്ങും

  
backup
August 19, 2016 | 7:20 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-125-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99


ചെറുവത്തൂര്‍: ജില്ലയിലെ 125 വിദ്യാലയങ്ങളില്‍ ഇനി പാചക തൊഴിലാളികള്‍ക്ക് വിറകടുപ്പില്‍ തീയൂതി തളരേണ്ട. സ്‌കൂളുകളില്‍ എല്‍.പി.ജി കണക്ഷനെടുത്ത് അടുപ്പുകള്‍ വാങ്ങാന്‍ തുക അനുവദിച്ചു ഉത്തരവായി. ഈ അധ്യയന വര്‍ഷം മുതല്‍ പാചക ഗ്യാസ്  ഉപയോഗിച്ച് ഉച്ചഭക്ഷണം പാചകം ചെയ്യാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജില്ലയ്ക്ക് 6,25,000 രൂപയാണ് അനുവദിച്ചത്. കണക്ഷനെടുക്കാനും രണ്ടു അടുപ്പുകള്‍ വാങ്ങാനും 5000 രൂപയാണ് ഒരു വിദ്യാലയത്തിനു ലഭിക്കുക. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരാണ് പാചക വാതക കണക്ഷനും അടുപ്പും നല്‍കേണ്ട വിദ്യാലയങ്ങളുടെ ലിസ്റ്റു നല്‍കിയത്. സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങള്‍ക്കു തുക അനുവദിച്ചിട്ടുണ്ട്.
ചോറ്, കറികള്‍, ആഴ്ചയില്‍ രണ്ടു തവണ പാല്‍, ഒരു ദിവസം പുഴുങ്ങിയ മുട്ട എന്നിവ വിദ്യാലയങ്ങളില്‍ തയാറാക്കേണ്ടതുണ്ട്. വിറകടുപ്പ് ഉപയോഗിക്കുമ്പോള്‍ മഴക്കാലത്തും മറ്റും വലിയ ദുരിതമാണു പാചകതൊഴിലാളികളും സ്‌കൂള്‍ അധികൃതരും അനുഭവിക്കുന്നത്. ഘട്ടം ഘട്ടമായി മുഴുവന്‍ വിദ്യാലയങ്ങളിലും പാചക വാതക കണക്ഷന്‍ എത്തിക്കാനാണ് തീരുമാനം.
ഇതിനു അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവും ശക്തമാണ്. 125 വിദ്യാലയങ്ങളിലെ അക്കൗണ്ടിലേക്ക് ഇ ട്രാന്‍സ്ഫര്‍ മുഖേന തുക എത്തിക്കഴിഞ്ഞു. ഇതിന്റെ ധനവിനിയോഗ പത്രം ഓരോ വിദ്യാലയവും രണ്ടാഴ്ചയ്ക്കകം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കു സമര്‍പ്പിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  3 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  3 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  3 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  3 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  3 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  3 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago