പതിനാറുകാരനെ സഹോദരന്‍ കഴുത്തുഞെരിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ആത്മഹത്യയില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് പൊലിസ്
കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയിലെ പതിനാറുകാരന്റെ മരണം കൊലപാതകമെന്ന് സൂചന. പതിനാറുകാരനായ അസീസിനെ സഹോദരന്‍ കഴുത്ത് ഞെരിച്ചുകൊല്ലുന്നതെന്ന രീതിയിലുള്ള വീഡിയോകള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
പ്രദേശത്തെ വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് ഇന്നലെ വൈകുന്നേരത്തോടെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. 2020 മെയ് 20നാണ് അസീസിന്റെ മരണം സംഭവിക്കുന്നത്. ആത്മഹത്യയെന്നാണ് അന്ന് പൊലിസ് വിധിയെഴുതിയത്. ആ കേസിലാണ് പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്. രണ്ടാനമ്മയുടെ ക്രൂരത തുറന്നുപറഞ്ഞതിനുശേഷമാണ് കൊലപാതകമെന്നും ആരോപണമുണ്ട്.
ഇതോടെ പൊലിസിനെതിരേ പ്രതിഷേധം രൂക്ഷമായിരിക്കുകയാണ്. നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പൊലിസിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. വീട്ടിലുള്ളവര്‍ക്ക് അസീസിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നു. വീട്ടില്‍നിന്ന് പീഡനമേല്‍ക്കാറുണ്ടെന്ന് കുട്ടി പലരോടും പറഞ്ഞിരുന്നെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇന്നലെ നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു.
മരണത്തില്‍ ദുരൂഹതയുള്ളതായി അന്നുതന്നെ സംശയങ്ങളുയര്‍ന്നിരുന്നു. പോസ്റ്റുമോര്‍ട്ടത്തിലോ മറ്റോ ഒരു സംശയവും തോന്നാത്ത കേസിലാണിപ്പോള്‍ സ്വന്തം സഹോദരന്‍ തന്നെ കഴുത്തു ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.അതേ സമയം ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കേസില്‍ പുനരന്വേഷണം നടത്താനാണ് പൊലിസിന്റെ തീരുമാനം. കോഴിക്കോട് റൂറല്‍ എസ്.പിയാണ്
തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായിരിക്കും അന്വേഷിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."