HOME
DETAILS

ജയിലിൽനിന്ന് നിമിഷ പ്രിയയുടെ കത്ത് തനിക്ക് വേണ്ടി ഇടപെടുന്നവർക്ക് നന്ദി

  
backup
March 27, 2022 | 6:25 AM

%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b5%bd%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%ae%e0%b4%bf%e0%b4%b7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af


സൻആ
യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ കാത്തുകഴിയുന്നതിനിടെ ജയിലിൽനിന്ന് നിമിഷപ്രിയയുടെ കത്ത്. 'സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ' ഭാരവാഹികൾക്കാണ് കത്തയച്ചത്. ജീവൻ രക്ഷിക്കാൻ സഹായിക്കുന്നവർക്ക് നന്ദി അറിയിക്കുന്നുവെന്ന് കത്തിൽ പറയുന്നു.
'ഞാൻ നിമിഷപ്രിയ, യമൻ ജയിലിൽ നിന്ന് എന്റെ ജീവൻ രക്ഷിക്കാനായി സഹായിക്കുന്ന വിദേശത്തും സ്വദേശത്തുമുള്ള ഓരോ ബഹുമാനപ്പെട്ടവർക്കും, പ്രത്യേകിച്ച് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലിൽ ചേർന്ന് പ്രവർത്തിക്കുന്നവർക്കും ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു' - പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ കത്തിൽ എഴുതി.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ വലിയ ശ്രമങ്ങളാണ് ആക്ഷൻ കൗൺസിൽ നടത്തുന്നത്. നിമിഷപ്രിയ കൊലപ്പെടുത്തിയ യമൻ പൗരന്റെ കുടുംബത്തിന് ബ്ലഡ് മണി നൽകി കേസ് ഒത്തുതീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ഇടപെടൽ തേടി അവരുടെ കുടുംബം കഴിഞ്ഞദിവസം പാണക്കാട്ട് എത്തിയിരുന്നു.
2017 ജൂലൈ 25ന് യമൻ പൗരനായ തലാൽ അബ്ദു മഹ്ദി എന്നയാളെ നിമിഷപ്രിയയും സഹപ്രവർത്തകയും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. വധശിക്ഷയിൽ നിന്ന് ഇളവ് നൽകണമെന്നാവശ്യപ്പെട്ടുള്ള നിമിഷയുടെ ഹരജി യമനിലെ അപ്പീൽ കോടതി തള്ളിയതോടെയാണ് വധശിക്ഷ ഉറപ്പായത്. വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരേ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് അവർ അപ്പീൽ കോടതിയെ സമീപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  3 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; ഡോ റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

'ഈ റെയിൽവേ നിങ്ങൾക്കായി നിർമ്മിച്ചതാണ്'; ശ്രദ്ധനേടി ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇമാറാത്തി ക്യാപ്റ്റൻ ഇബ്രാഹിം അൽ ഹമ്മാദിയുടെ വാക്കുകൾ

uae
  •  3 days ago
No Image

രക്ഷാപ്രവർത്തനക്കേസിൽ നടപടി; എംആർ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  3 days ago
No Image

മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു: കുവൈത്ത് അതിർത്തിയിൽ ഡ്രോൺ ആക്രമണം; 6 ഡ്രോണുകളും മിസൈലുകളും തകർത്ത് ജോർദാൻ

Kuwait
  •  3 days ago
No Image

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

National
  •  3 days ago
No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  3 days ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  3 days ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  3 days ago