HOME
DETAILS

റമദാനെ സ്വീകരിക്കാൻ വിശുദ്ധ ഹറമുകൾ സജ്ജം; പ്രതിദിനം ഒന്നര ലക്ഷം തീർത്ഥാടകർക്ക് അനുമതി, സേവനത്തിന് 30 പദ്ധതികൾ 

  
backup
April 07 2021 | 05:04 AM

saudi-authorities-announce-ramadan-procedures-at-makkahs-grand-mosque-2021

     മക്ക: വിശുദ്ധ റമദാൻ ആരംഭിക്കാൻ ദിവസങ്ങൾക്ക് മാത്രം അവശേഷിക്കെ റമദാനിൽ ഹറമുകളിൽ എത്തുന്ന തീർത്ഥാടകരെ സ്വീകരിക്കാൻ ഇരു ഹറമുകളും ഒരുക്കങ്ങൾ പൂർത്തിയാക്കി. കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ശക്തമായി തുടരുന്നതോടൊപ്പം കൂടുതൽ വിശ്വാസികൾക്ക് അനുമതി നൽകികൊണ്ടുള്ള ഒരുക്കങ്ങളാണ് പൂർത്തിയായത്. വിവിധ സേവനങ്ങൾക്കായി മുപ്പത് പ്രത്യേക പദ്ധതികളും  പ്രഖ്യാപിച്ചിട്ടുണ്ട്. റമദാനിൽ മക്കയിൽ 50,000 ഉംറ തീർഥാടകരെയും നമസ്‌കാരം നിർവഹിക്കാൻ എത്തുന്ന ഒരു ലക്ഷം പേരെയും പ്രതിദിനം സ്വീകരിക്കാൻ തക്കവിധം ശേഷി വർധിപ്പിച്ചതായി മസ്ജിദുൽ ഹറാം കാര്യാലയം വെളിപ്പെടുത്തി. കടുത്ത ആരോഗ്യ മുൻകരുതൽ പാലിച്ചാണ് തീർത്ഥാടകരുടെ ശേഷി വർധിപ്പിക്കുന്നത്. ഉംറ, സിയാറ, പ്രാർത്ഥനകൾക്കെത്തുന്ന വിശ്വാസികൾക്ക് പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്‌തിട്ടുണ്ട്‌.  

    രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കുകയോ ആദ്യ ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിടുകയോ ചെയ്‌തവർക്ക് മാത്രമാണ് ഇരു ഹറമുകളിലും അനുമതി നൽകുകയുള്ളൂ. കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി തവക്കൽനാ ആപ്പിൽ അപ്‌ഡേറ്റ് ആകുകയും വേണം. കൊവിഡ് മുക്തി നേടിയവർക്കും അനുമതി നൽകും. ഉംറ തീർഥാടനത്തിനും ഹറം സന്ദർശനത്തിനുമുള്ള അംഗീകൃത പ്ലാറ്റ്‌ഫോമുകൾ തവക്കൽനാ, ഇഅ്തമർനാ ആപ്പുകൾ മാത്രമാണെന്നും റമദാൻ ഒന്നു മുതൽ വിതരണം ചെയ്യുന്ന പെർമിറ്റിന് അപേക്ഷ നൽകാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു. വ്യാജ ഉംറ പെർമിറ്റുകളിൽ വഞ്ചിതരാകരുതെന്നും  മുന്നറിയിപ്പുണ്ട്.

    അതേസമയം, കാർപറ്റ്, ശുചീകരണം, സംസം, കവാടങ്ങൾ, നിരീക്ഷണം, ഗതാഗതം, ഓപ്പറേഷൻ ആൻഡ് മെയിൻറനൻസ് എന്നീ വകുപ്പുകൾക്ക് കീഴിൽ സാങ്കേതിക, സേവന രംഗത്ത് 30 ഓളം പദ്ധതികളാണ് റമദാനിലേക്ക് ഒരുക്കിയിരിക്കുന്നത്. ദിവസം പത്ത് തവണ നിസ്‌കാര സ്ഥലങ്ങൾ കഴുകുകയും മുഴുസമയം സ്ഥലങ്ങൾ അണുമുക്തമാക്കുകയും സുഗന്ധം പൂശുകയും ചെയ്യും. പള്ളിയുടെ വിവിധ ഭാഗങ്ങളിൽ സംസം ഒരുക്കും. ആരോഗ്യ മുൻകരുതലിന് അനുസൃതമായി നമസ്കാരം നടക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക ബാഗുകളിലാക്കിയും സംസം വിതരണം ചെയ്യും. പകർച്ചവ്യാധികളില്ലാതെ, ആരാധനക്ക് ആരോഗ്യകരമായ അന്തരീക്ഷമൊരുക്കാൻ ഉപരിതലങ്ങളും നിലകളും മുഴുസമയം അണുമുക്തമാക്കും. ഹറമിെൻറ വിശുദ്ധി കളങ്കപ്പെടുത്തുന്ന പ്രവർത്തനങ്ങളിലേർപ്പെടുന്നവരെ പിടികൂടാൻ നിരീക്ഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-27-02-2025

latest
  •  3 days ago
No Image

മയക്കുമരുന്ന് കടത്ത്: എസ്ഐയെ കാറിടിച്ച് പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

പൊതുജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; ഖത്തറിൽ മൂന്ന് പബ്ലിക് പാർക്കുകൾ തുറന്നു

qatar
  •  3 days ago
No Image

സുഡിയോയും യൂസ്റ്റയും അടക്കി ഭരിച്ചത് മതി; ഫാഷൻ രംഗത്ത് പുതിയ ചുവടുമായി ബർഷ്ക ഇന്ത്യയിൽ, ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ബ്രാൻഡ്

Business
  •  3 days ago
No Image

ചെക്ക്‌പോസ്റ്റിൽ വാഹനപരിശോധന: 200 മയക്കുമരുന്ന് ഗുളികകളുമായി തമിഴ്നാട് സ്വദേശി പിടിയിൽ

Kerala
  •  3 days ago
No Image

ഇസ്റാഈലിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി; ഭീകരാക്രമണമെന്ന് സംശയം, പ്രതി പിടിയിൽ

International
  •  3 days ago
No Image

ഇതറിഞ്ഞിരിക്കണം; 2025 മാർച്ചിൽ യുഎഇയിൽ സംഭവിക്കുന്ന ആറ് പ്രധാന കാര്യങ്ങൾ

uae
  •  3 days ago
No Image

പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചു; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ട്രോളി മീമുകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുന്നു

Cricket
  •  3 days ago
No Image

കൊച്ചി തുറമുഖത്ത് വൻ തീപിടിത്തം; കൺവെയർ ബെൽറ്റിൽ നിന്ന് സൾഫറിലേക്കു തീ പടർന്നു

Kerala
  •  3 days ago
No Image

റമദാനിൽ ഇഫ്താർ പീരങ്കികൾ വെടിയുതിർക്കുക 10 ഇടങ്ങളിൽ നിന്ന്; സ്ഥലങ്ങൾ പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  3 days ago