പണിമുടക്ക് ദിവസം ക്ഷേത്രദർശനം നടത്തി മടങ്ങുകയായിരുന്ന കുടുംബത്തിന് മർദനം
കോഴിക്കോട്
പണിമുടക്ക് ദിവസം അശോകപുരത്ത് ഓട്ടോയിൽ കുടുംബവുമായി യാത്ര ചെയ്ത ഓട്ടോ ഡ്രൈവറെ സമരാനുകൂലികൾ മർദിക്കുകയും ഓട്ടോ അടിച്ചു തകർക്കുകയും ചെയ്തതായി പരാതി. കൊയിലാണ്ടി പിഷാരികാവിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന ഗോവിന്ദപുരം സ്വദേശി ലിബിജിത്തും ഭാര്യ ഷിൻഷയും കുടുംബവും സഞ്ചരിച്ച ഓട്ടോക്കെതിരെയാണ് മാവൂർ റോഡ് ശ്മശാനം റോഡിൽ അക്രമമുണ്ടായത്. ലിബിജിത്തിന്റെ വസ്ത്രം സമരാനുകൂലികൾ വലിച്ച് കീറുകയും ഓട്ടോയുടെ ചില്ല് അടിച്ചുതകർക്കുകയും ചെയ്തു.
അശോകപുരത്തു നിന്നും കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയാണ് ആക്രമണം ഉണ്ടായതെന്നും ക്ഷേത്രത്തിലേക്ക് പോകുകയാണെന്ന് പറഞ്ഞിട്ടും സമരം ആണെന്നറിയില്ലേ എന്ന് ചോദിച്ച് സമരക്കാർ ആക്രമിക്കുകയായിരുന്നുവെന്ന് ലിബിജിത്ത് പരാതിപ്പെട്ടു. കുടുംബത്തെ ഇറക്കി വിട്ട ശേഷം ഓട്ടോറിക്ഷയുടെ ചില്ല് തകർക്കുകയും ടയറിലെ കാറ്റ് അഴിച്ചു വിടുകയും ചെയ്തു. ലിബിജിത്തിന്റെ പരാതിയിൽ കസബ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."