എട്ടുവയസുകാരിയെ പിങ്ക് പൊലിസ് അപമാനിച്ച സംഭവം: നഷ്ടപരിഹാരം നല്‍കേണ്ടതല്ലേയെന്ന് കോടതി; ഉദ്യോഗസ്ഥയില്‍ നിന്ന് ഈടാക്കാമെന്ന് സര്‍ക്കാര്‍
കൊച്ചി: ആറ്റിങ്ങലില്‍ എട്ടുവയസുകാരിയെ പിങ്ക് പൊലിസ് അപമാനിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടതല്ലേയെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. നഷ്ടപരിഹാരം നല്കാന് തയ്യാറാണെന്ന് അറിയിച്ച സര്‍ക്കാര്‍, നഷ്ടപരിഹാരത്തുക പൊലിസ് ഉദ്യോഗസ്ഥയില്‍ നിന്നും ഈടാക്കാന്‍ അനുവദിക്കണമെന്നും കോടതിയോട് അഭ്യര്‍ഥിച്ചു.
പൊലിസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചയ്ക്ക് നഷ്ടം നല്കാന് സര്‍ക്കാരിന് ബാധ്യതയില്ല. എട്ട് വയസ്സുകാരി പെണ്‍കുട്ടിയോടുള്ള പെരുമാറ്റത്തില്‍ പൊലിസിന് വീഴ്ചപറ്റിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പെണ്‍കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് സര്‍ക്കാരിനോട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ഡിവിഷന് ബെഞ്ചിന് മുമ്പാകെ നല്കിയ അപ്പീലിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചത്. ഹരജി വേനലവധിക്ക് ശേഷം വിശദമായി വാദം കേള്‍ക്കാനായി മാറ്റിവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."