HOME
DETAILS

വിദേശ എം.ബി.ബി.എസ്: ഇന്ത്യയില്‍ യോഗ്യത നേടാന്‍ അപേക്ഷിക്കാം

  
backup
March 31, 2022 | 5:11 AM

4523123


വിദേശത്ത് എം.ബി.ബി.എസ് യോഗ്യത നേടിയ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ മെഡിക്കല്‍ കൗണ്‍സില്‍ (നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍ (www.nmc.org.in) രജിസ്‌ട്രേഷന്‍ നേടി പ്രാക്ടിസ് ചെയ്യുന്നതിനുള്ള എഫ്.എം.ജി.ഇ (Foreign Medical Graduate Examination) എന്ന സ്‌ക്രീനിങ് ടെസ്റ്റിന് ഏപ്രില്‍ 4 വരെ അപേക്ഷിക്കാം. ഒ.സി.ഐ വിഭാഗക്കാരും ഈ നിബന്ധന പാലിക്കണം. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, കാനഡ, യു.കെ, യു.എസ്.എ എന്നീ രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ യോഗ്യത നേടിയവര്‍ ഈ പരീക്ഷ എഴുതേണ്ട.


വിദ്യാര്‍ഥി നേടിയ വിദേശ ബിരുദം ആ രാജ്യത്ത് മെഡിക്കല്‍ പ്രാക്ടിഷണറായി എന്റോള്‍ ചെയ്യാന്‍ വേണ്ട യോഗ്യതയായിരിക്കണം. ഇക്കാര്യത്തില്‍ അവിടത്തെ ഇന്ത്യന്‍ എംബസിയുടെ ഉറപ്പ് ലഭിച്ചിരിക്കുകയും വേണം. ഈ വര്‍ഷം ഏപ്രില്‍ 20നെങ്കിലും വിദേശ ബിരുദം നേടിയിരിക്കണം. ഈ തീയതിക്കകം പരീക്ഷാഫലം പ്രഖ്യാപിച്ചതിന്റെ രേഖയും ഹാജരാക്കണം. പ്രസക്തമായ കേസുകളില്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.


ജൂണ്‍ 4നു പരീക്ഷ നടത്തുമെന്ന് 'നാഷനല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ്' (NBEMS) അറിയിച്ചിട്ടുണ്ട്. www.nbe.edu.in എന്ന സൈറ്റിലുടെ അപേക്ഷ സമര്‍പ്പിക്കാം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കോയമ്പത്തൂര്‍, ബംഗളൂവുരു, ചെന്നൈ, മുംബൈ, ഡല്‍ഹി അടക്കം ദേശീയതലത്തില്‍ 50 പരീക്ഷാകേന്ദ്രങ്ങള്‍. അപേക്ഷാ ഫീസ് 7,080 രൂപ ഓണ്‍ലൈനായി അടയ്ക്കാം. രാവിലെയും ഉച്ച കഴിഞ്ഞുമായി 150 മിനിറ്റ് വീതമുള്ള 2 സെഷനുകളില്‍ കംപ്യൂട്ടര്‍ വഴി പരീക്ഷ നടത്തും. ഓരോന്നിലും 150 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍. തെറ്റുത്തരത്തിനു നെഗറ്റീവ് മാര്‍ക്കില്ല. പരീക്ഷാഫലം ജൂണ്‍ 30നോടടുത്ത്. ആകെയുള്ള 300 മാര്‍ക്കില്‍ 150 എങ്കിലും നേടിയാല്‍ വിജയിക്കും. ഉത്തരങ്ങള്‍ പുനഃപരിശോധിക്കുകയോ വീണ്ടും കൂട്ടിനോക്കുകയോ ഇല്ല. മേയ് 20 മുതല്‍ പരിശീലനത്തിനുള്ള ഡെമോ ടെസ്റ്റ് വെബ്‌സൈറ്റിലുണ്ടായിരിക്കും. എത്ര തവണ വേണമെങ്കിലും പരീക്ഷയെഴുതാം. പക്ഷേ, വിജയശതമാനം പൊതുവേ കുറഞ്ഞ പരീക്ഷയായതിനാല്‍, കഴിയുന്നത്ര നന്നായി തയാറെടുത്ത് യോഗ്യത നേടുന്നതു പ്രധാനം. വിശദ വിവരങ്ങള്‍ക്ക്:www.nbe.edu.in



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  4 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  4 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  4 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  4 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  4 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  4 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  4 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  4 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  4 days ago