HOME
DETAILS

ബഹ്‌റൈന്‍-ഖത്തര്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതം

  
backup
January 31, 2023 | 6:53 AM

bahrain-qatar-bilateral-talks-in-progress

മനാമ: ബഹ്‌റൈനും ഖത്തറും വര്‍ഷങ്ങള്‍ക്കു ശേഷം ബന്ധം പുനഃസ്ഥാപിച്ചതിനു പിന്നാലെ ഉഭയകക്ഷി ബന്ധം സാധാരണനിലയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി. കഴിഞ്ഞ ബുധനാഴ്ച ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി ടെലിഫോണില്‍ സംസാരിച്ചതിനു പിന്നാലെ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ആശയവിനിമയം തുടരുകയാണ്.

ബന്ധം പുനഃസ്ഥാപിച്ച ശേഷം സൗഹൃദം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് ഇരുരാജ്യങ്ങളിലെയും ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ 2021 ജനുവരിയില്‍ അല്‍ഉല പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച ശേഷം ഖത്തറുമായുള്ള വിയോജിപ്പ് തുടരുകയായിരുന്നു. 2017 ജൂണില്‍, തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് നാല് രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ഖത്തര്‍ നിഷേധിച്ചു. മുസ്‌ലിം ബ്രദര്‍ഹുഡിനെ ഖത്തര്‍ പിന്തുണയ്ക്കുന്നുവെന്നും തീവ്രവാദ നേതാക്കള്‍ക്ക് അഭയംനല്‍കുന്നുവെന്നും നാല് രാജ്യങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു. ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ജസീറ ചാനലിനെ ചൊല്ലിയും ഭിന്നത മറനീക്കി.

പൊതുലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ആശയവിനിമയം തുടരാന്‍ ധാരണയിലെത്തിയതായി ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി (ബി.എന്‍.എ) കഴിഞ്ഞ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒമാന്‍, ജോര്‍ദാന്‍, ഈജിപ്ത് ഭരണാധികാരികള്‍ കൂടി പങ്കെടുത്ത, യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അബുദാബിയില്‍ സംഘടിപ്പിച്ച ലഘു അറബ് ഉച്ചകോടിയില്‍ ഷെയ്ഖ് തമീമും ബഹ്‌റയ്ന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും പങ്കെടുത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് ഖത്തര്‍-ബഹ്‌റൈന്‍ ഭരണാധികാരികള്‍ ടെലിഫോണില്‍ സംസാരിച്ചത്.

അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആറ് മാസ് മുമ്പ് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി ഖത്തറിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ഖത്തറുമായി ഇടപഴകേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം വ്യോമയാനവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും അല്‍ഉല ഉച്ചകോടിയുടെ പ്രഖ്യാപനത്തിന് അനുസൃതമായി സംഭാഷണത്തിനും പരസ്പര ധാരണയ്ക്കും തയ്യാറാണെന്നും അറിയിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഈ പ്രസ്താവന പുറപ്പെടുവിച്ചതെങ്കിലും ആറു മാസമായി വലിയ പുരോഗതി ഉണ്ടായിരുന്നില്ല.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടത്തിയ ആദ്യ ക്ഷണത്തിന് ഉത്തരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഒരു പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ ഖത്തറിനെ രണ്ടാമതും ക്ഷണിച്ചതായി ബഹ്‌റൈന്‍ കഴിഞ്ഞ ജൂണില്‍ അറിയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ പദ്ധതിയിൽ സിപിഎം - സിപിഐ ഭിന്നത, യോഗത്തിൽ നിർണായക തീരുമാനമെടുക്കാൻ സിപിഐ; നടന്നത് വഞ്ചനയെന്ന് നേതാക്കൾ

Kerala
  •  2 days ago
No Image

കിതപ്പടങ്ങി; കുതിപ്പ് തുടങ്ങി; ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന/gold rate

Business
  •  2 days ago
No Image

കൊക്കകോളയില്‍ ഹാനികരമായ ലോഹഘടകങ്ങള്‍; തിരിച്ചു വിളിക്കാന്‍ നിര്‍ദ്ദേശിച്ച് യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ 

Kerala
  •  2 days ago
No Image

ഒരു മണിക്കൂർ കൊണ്ട് ബുർജ് ഖലീഫ കയറി; ദുബൈ അഗ്നിശമന സേനാംഗങ്ങൾക്ക് ഗിന്നസ് റെക്കോർഡ്

uae
  •  2 days ago
No Image

ദുബൈ മെട്രോ, ട്രാം സ്റ്റേഷനുകളിൽ റീട്ടെയിൽ ലീസിംഗ് ആരംഭിച്ചു; വ്യാപാരികൾക്ക് സുവർണ്ണാവസരം

uae
  •  2 days ago
No Image

അതിരപ്പിള്ളിയില്‍ ആനയെ പ്രകോപിപ്പിച്ച് ബൈക്ക് യാത്രികര്‍; പാഞ്ഞടുത്ത് കാട്ടാന

Kerala
  •  2 days ago
No Image

ദുബൈ ആര്‍ടിഎ 20-ാം വാര്‍ഷികം; യാത്രക്കാരെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങളും മികച്ച ഓഫറുകളും

uae
  •  2 days ago
No Image

മലപ്പുറം പോത്തുകല്ലിൽ ചുഴലിക്കാറ്റ്; വിവിധ ഇടങ്ങളിൽ നാശനഷ്ടം

Kerala
  •  2 days ago
No Image

ചെറു വിമാനം പറന്നുയര്‍ന്ന ഉടനെ തന്നെ തലകുത്തി വീണു കത്തിയമര്‍ന്നു; വിഡിയോ ഞെട്ടിക്കുന്നത്

International
  •  2 days ago
No Image

പാലക്കാട് ബി.ജെ.പിയിൽ ഭിന്നത രൂക്ഷം; കൃഷ്ണകുമാറിനെതിരേ പരാതി നൽകി നഗരസഭാ അധ്യക്ഷ

Kerala
  •  2 days ago