HOME
DETAILS
MAL
ശ്രീചിത്രയിലെ രോഗികള്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ്; ഹൃദയശസ്ത്രക്രിയ വിഭാഗം അടച്ചു
backup
April 19 2021 | 06:04 AM
തിരുവനന്തപുരം: കൊവിഡ് ബാധയെത്തുടര്‍ന്ന് ശ്രീചിത്ര മെഡിക്കല്‍ കോളജിലെ ഹൃദയശസ്ത്രക്രിയ വിഭാഗം അടച്ചു. ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച ഏഴ് രോഗികള്‍ക്കും രണ്ട് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ഹൃദയ ശസ്ത്രക്രിയാ വിഭാഗം താല്‍ക്കാലികമായി അടച്ചത്.
ശ്രീചിത്രയിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം നടത്താനാണ് തീരുമാനം.
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കും. അതിര്‍ത്തിയില്‍ 24 മണിക്കൂറും പരിശോധന ഉണ്ടാകും.
തീവ്രപരിചരണവിഭാഗങ്ങളില്‍ കിടക്കകള്‍ സജ്ജമാക്കാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന ആരോഗ്യവകുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."