'അദാനി മോദിയുടെ വിധേയന്‍' ലോക്‌സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധം എന്താണെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. അദാനി പ്രധാനമന്ത്രിയുടെ വിധേയന്‍ ആണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. മോദിയുടെ ഗുജറാത്ത് വികസനത്തിന് ചുക്കാന്‍ പിടിച്ചത് അദാനിയാണ്. അതുവഴി അദാനി ബിസിനസ് വളര്‍ത്തിയെന്ന് പറഞ്ഞ രാഹുല്‍, മോദിയും അദാനിയും ഒരുമിച്ചുള്ള ചിത്രം ഉയര്‍ത്തിക്കാട്ടി. എന്നാല്‍ ലോക്‌സഭയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് സ്പീക്കര്‍ താക്കീത് നല്‍കി.
രാജ്യം മുഴുവന്‍ അദാനിയെക്കുറിച്ചാണ് സംസാരിക്കുന്നത്. എല്ലാ ബിസിനസ് രംഗത്തും അദാനിക്ക് മാത്രം വിജയിക്കാനാവുന്നത് എങ്ങനെയാണ്. അദാനിയുടെ വിജയത്തെപ്പറ്റി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. 2014 മുതല്‍ അദാനിയുടെ സമ്പത്ത് കുത്തനെ കൂടിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കൂടാതെ വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണം അദാനിക്ക് വേണ്ടിയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്തെ വിമാനത്താവളങ്ങള്‍ ചട്ടങ്ങള്‍ മറികടന്ന് അദാനിക്ക് നല്‍കി. പ്രധാനപ്പെട്ട ആറ് വിമാനത്താവള പദ്ധതികള്‍ അദാനിക്ക് നല്‍കിയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
അതേസമയം അദാനി വിഷയം ലോക്‌സഭയില്‍ ഭരണപ്രതിപക്ഷ ബഹളത്തിലെത്തി.രാഹുല്‍ കള്ളം പറയുകയാണെന്ന് ആരോപിച്ച് ബിജെ പി എംപിമാര്‍ സഭയില്‍ ബഹളം വച്ചു.
ഭാരത് ജോഡോ യാത്ര വിജയകരമെന്ന് പറഞ്ഞാണ് രാഹുല്‍ പ്രസംഗം തുടങ്ങിയത്. ഇന്ത്യയൊട്ടാകെയുള്ള ജനങ്ങള്‍ക്ക് പറയാനുള്ളത് കേട്ടു. തൊഴിലില്ലായ്മ, വിലക്കയറ്റം അങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ ജനങ്ങള്‍ പങ്കുവച്ചു. കര്‍ഷകര്‍ അവരുടെ പ്രശ്‌നങ്ങള്‍ പറഞ്ഞു. ഉത്പന്നങ്ങള്‍ക്ക് വിലയില്ലെന്ന പരാതി കേട്ടു. ആദിവാസികള്‍ അടക്കമുള്ളവര്‍ അവരുടെ പ്രശ്‌നങ്ങള്‍ പറഞ്ഞു. അഗ്‌നി വീറുകള്‍ക്ക് പറയാനുള്ളതും കേട്ടു. പദ്ധതിയില്‍ പെന്‍ഷന്‍ ഇല്ലാത്തതിലെ ആശങ്ക പങ്കുവച്ചു. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളില്‍ ജനം വീര്‍പ്പു മുട്ടുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഈ സമയത്ത് ഭരണപക്ഷം ബഹളം വെച്ചു. നന്ദിപ്രമേയ ചര്‍ച്ചയാണെന്ന് ഭരണപക്ഷ എംപിമാര്‍ രാഹുല്‍ ഗാന്ധിയെ ഓര്‍മ്മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."