അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പെടുത്തണമെന്ന് ഹൈക്കോടതി, നിര്‍ദ്ദേശം തള്ളി യോഗി സര്‍ക്കാര്‍; മഹാമാരിക്കു മുന്നിലും ധാര്‍ഷ്ട്യം
ലഖ്നൗ: മഹാമാരി ഒരു ജനതയെ മുഴുവന്‍ കൊന്നൊടുക്കുമ്പോഴും പിടിവാശിയും ധാര്‍ഷ്ട്യവും കൈവിടാതെ യോഗി സര്‍ക്കാര്‍. സംസ്ഥാനത്ത് അതിഭീകരമായ അവസ്ഥയില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം യോഗി സര്‍ക്കാര്‍ അംഗീകരിച്ചില്ല.
ലഖ്നൗ, വാരണാസി, കാണ്‍പൂര്‍, ഗോരക്പൂര്‍, പ്രയാഗാരാജ്, തുടങ്ങി പ്രധാനപ്പെട്ട നഗരങ്ങളെല്ലാം ഉടന്‍ അടയ്ക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ആവശ്യമാണ് സര്‍ക്കാര്‍ തള്ളിക്കളഞ്ഞത്.
കോടതിയുടെ ആവശ്യം സംസ്ഥാനം അംഗീകരിക്കില്ലെന്നാണ് യോഗി സര്‍ക്കാറിന്റെ നിലപാട്.
യോഗി സര്‍ക്കാറിനെ കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
'മഹാമാരിക്കിടയില്‍ പൊതുജനങ്ങളുടെ നീക്കങ്ങളൊന്നും ശ്രദ്ധിക്കാതിരിക്കുന്നതില്‍ യോഗി സര്‍ക്കാരിന് അവരുടേതായ രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടായിരിക്കും, എന്നുകരുതി നമുക്ക് കാഴ്ചക്കാരായി നോക്കി നില്‍ക്കാനാവില്ലല്ലോ. പൊതുജനാരോഗ്യമാണ് എല്ലാത്തിനെക്കാളും പ്രധാനം. ഒരു നിമിഷത്തില്‍ സംഭവിക്കുന്ന ഏത് തരം അലംഭാവവും ജനങ്ങളെ മോശമായി ബാധിക്കും. കുറച്ചുപേരുടെ അശ്രദ്ധമൂലം പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികളില്‍ നിന്ന് നിരപരാധികളെ രക്ഷിക്കാനുള്ള ഭരണഘടനാപരമായ കടമയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഞങ്ങള്‍ക്ക് കഴിയില്ല,'- കോടതി ചൂണ്ടിക്കാട്ടി.
അവശ്യ സര്‍വ്വീസുകള്‍ തുടരാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യ വസ്തുക്കളും വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാം. അതേസമയം, മതപരമായ ചടങ്ങുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ കോടതി നിര്‍ദ്ദേശിക്കുന്നു. ഷോപ്പിങ് കോംപ്ലക്‌സുകളും മാളുകളും അടച്ചിടണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കരുത്.
രാജ്യത്ത് അതിഗുരുതരമായ അവസ്ഥയില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശ്.
ഡല്‍ഹിയില്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ ഒരാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."