മൂന്ന് വര്‍ഷം മുമ്പ് കാണാതായയാളെ കൊലപ്പെടുത്തി കുഴിച്ചു മൂടി; അമ്മയും സഹോദരനും ഭാര്യയും കസ്റ്റഡിയില്‍
അഞ്ചല്‍ (കൊല്ലം): മൂന്ന് വര്‍ഷം മുമ്പ് കാണാതായയാളെ കൊലപ്പെടുത്തി കുഴിച്ചു മൂടിയതായി വെളിപ്പെടുത്തല്‍. കൊല നടത്തിയതാകട്ടെ സ്വന്തം അമ്മയും സഹോദരനും. ഒടുവില്‍ പുറത്തുവന്നത് നാടിനെ നടുക്കിയതും അത്യപൂര്‍വവുമായ കേസാണ്. കൊല്ലം ജില്ലയിലെ അഞ്ചലില്‍ 2018ലെ തിരുവോണനാളില്‍ ഏരൂരിലെ കുടുംബവീട്ടില്‍ മാതാവിനെയും ജ്യേഷ്ഠനെയും സന്ദര്‍ശിക്കാനെത്തിയ സജിന്‍ പീറ്ററും ഭാര്യയും. ഉച്ചയൂണിന് ശേഷം ജ്യേഷ്ഠാനുജന്മാര്‍ മദ്യപിച്ചു. അമിതമായി മദ്യപിച്ച അവിവാഹിതനായ ഷാജി പീറ്റര്‍ അനുജന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയത് സജിന്‍ പീറ്റര്‍ ചോദ്യം ചെയ്തു. ഇതു വാക്കേറ്റമുണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഷാജി പീറ്റര്‍ കൊല്ലപ്പെടുകയായിരുന്നു.
ഭാരതീപുരം പഴയേരൂര്‍ തോട്ടംമുക്ക് പള്ളിമേലതില്‍ ഷാജി പീറ്റര്‍ (44) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഷാജിയുടെ മാതാവ് പൊന്നമ്മ (62), ഷാജിയുടെ സഹോദരന്‍ സജിന്‍ പീറ്റര്‍ (40), ഭാര്യ ആര്യ(35) എന്നിവരെ ഏരൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു.
കൊട്ടാരക്കരയില്‍ താമസക്കാരായിരുന്ന സജിനും ഭാര്യയും ഭാരതീപുരത്തെ കുടുംബവീട്ടില്‍ വിരുന്നിനെത്തിയിരുന്നു. കുടുംബകാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ഷാജിയും സജിനും തമ്മിലുണ്ടായ സംഘട്ടനത്തില്‍ തലയ്ക്കടിയേറ്റ് ഷാജി മരിച്ചതോടെ മൂവരും ചേര്‍ന്ന് വീടിനു സമീപം കുഴിച്ചിടുകയായിരുന്നു. സംഭവത്തിനു ശേഷം ഷാജിയെ തിരക്കിവരുന്നവരോട് ഷാജി നാടുവിട്ടെന്നും മലപ്പുറത്തുണ്ടെന്നുമാണ് പൊന്നമ്മ പറഞ്ഞിരുന്നത്.
എന്നാല്‍ ഏതാനും ദിവസം മുമ്പ് പൊന്നമ്മയുടെ വീട്ടിലെത്തിയ പത്തനംതിട്ടയിലെ അകന്ന ബന്ധുവും പൊന്നമ്മയും തമ്മിലുള്ളള സംഭാഷണമേധ്യ ഷാജി കൊല്ലപ്പെട്ടതാണെന്നും മൃതദേഹം വീടിനരികിലെ കിണറ്റിനു സമീപം കുഴിച്ചിട്ടതായും പറയുകയായിരുന്നു. ഈ വിവരം പിന്നീട് ബന്ധു പത്തനംതിട്ട എസ്.പി ഓഫിസില്‍ അറിയിച്ചു. ഏരൂര്‍ പൊലിസിന് പത്തനംതിട്ട എസ്.പി ഓഫിസില്‍നിന്ന് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മൃതദേഹം കുഴിച്ചിട്ടെന്ന് പറയപ്പെടുന്ന സ്ഥലത്ത് പരിശോധന നടത്താന്‍ ഫൊറന്‍സിക് വിദഗ്ധര്‍ ഉപ്പെടെയുള്ള അന്വേഷണസംഘം ബുധനാഴ്ച സ്ഥലത്തെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."