സംസ്ഥാനത്തും പിടിവിട്ട് കൊവിഡ്, പ്രതിദിന കേസുകള്‍ അരലക്ഷത്തില്‍ എത്തിയേക്കും; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുന്നു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് ഉയര്‍ന്നേക്കുമെന്നാണ് കണക്കുകൂട്ടല്‍. ആശുപത്രികളോട് സജ്ജമാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നും നാളെയുമായി വീണ്ടും സംസ്ഥാനത്ത് കൂട്ട പരിശോധന നടത്തുന്നുണ്ട്. മൂന്ന് ലക്ഷത്തോളം പേരില്‍ പരിശോധന നടത്താനാണ് തീരുമാനം. ഇതിന്റെ ഫലങ്ങള്‍ കൂടി വരുന്നതോടെ രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് ഉയര്‍ന്നേക്കുമെന്നാണ് കൊവിഡ് കോര്‍ കമ്മറ്റി യോഗത്തിലെ വിലയിരുത്തല്‍.
വാക്‌സിന്‍ ക്ഷാമവും തുടരുകയാണ്. 5.5 ലക്ഷം വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്നും ഇന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
അതിനിടെ മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്തെത്തും. സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധം ചീഫ് സെക്രട്ടറിയില്‍ നിന്ന് മുഖ്യമന്ത്രി ഏറ്റെടുക്കും. ഇനി മുതല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാകും അവലോകന യോഗം ചേരുക.
കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗവുംം ഇന്ന് നടക്കും. രാവിലെ പതിനൊന്നിനാണ് യോഗം. ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതഉദ്യോഗസ്ഥരും പൊലിസ് മേധാവിയും പങ്കെടുക്കും. സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ക്ക് യോഗം രൂപം നല്‍കും.
രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള രാത്രികാല കര്‍ഫ്യു സംസ്ഥാനത്ത് നിലവില്‍ വന്നു. രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് നിയന്ത്രണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."