ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നിര്‍ണായക മത്സരം; ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതുള്ള ലിവര്‍പൂളിനെ നേരിടും
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് കിരീട പോരാട്ടത്തില്‍ നിര്‍ണായക മത്സരം. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് രണ്ടാമതുള്ള ലിവര്‍പൂളിനെ നേരിടും.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് 73 പോയിന്റും ലിവര്‍പൂളിന് 72 പോയിന്റുമാണ് ഉള്ളത്. ഇനി ആകെ അവശേഷിക്കുന്നത് 8 മത്സരങ്ങളും. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരഫലം ഇരുടീമുകള്‍ക്കും അതിനിര്ണയാകമാകും.
ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദം വിജയിച്ചാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിന് എത്തുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ ക്ലോപ്പിന് അത്ര നല്ല റെക്കോര്‍ഡ് ഇല്ല എന്നത് സിറ്റിക്ക് ഇന്ന് മുന്‍തൂക്കം നല്കുന്നു. പക്ഷെ ലിവര്‍പൂളിന്റെ ഇപ്പോഴത്തെ ഫോം ആരെയും തോല്‍പ്പിക്കാന്‍ ആകുന്നതാണ്.
യൂറോപ്യന്‍ ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച രണ്ട് ടീമുകളുടെ പോരാട്ടം തന്നെയാകും ഇന്നത്തേത്.
ലിവര്‍പൂള്‍ നിരയില്‍ മുഹമ്മദ് സലാ, സാദിയോ മാനേ എന്നിവര്‍ക്കൊപ്പം മുന്നേറ്റനിരയിലെത്താന് മത്സരിക്കുന്നത് ജോട്ട, ഫിര്‍മിനോ, ഡിയാസ് എന്നിവരാണ്. കളി നിയന്ത്രിക്കാന്‍ ഹെന്ഡേഴ്സണ്, ഫാബീഞ്ഞോ, തിയാഗോ എന്നിവരുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."