'വരും ദിവസങ്ങളില്‍ വാഹനത്തില്‍ പരമാവധി പരിധി വരെ പെട്രോള്‍ നിറയ്ക്കരുതെന്ന് മുന്നറിയിപ്പ്': ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വാഹനങ്ങളില്‍ പരമാവധി പരിധി വരെ പെട്രോള്‍ നിറയ്ക്കുന്നതിനെതിരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി അവകാശപ്പെടുന്ന ഒരു സന്ദേശമാണിപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സന്ദേശം സത്യമാണോ എന്നാണ് പലരും അന്വേഷിക്കുന്നത്. കമ്പനിയുടെ ലോഗോ ഉള്‍ക്കൊള്ളുന്ന പോസ്റ്ററില്‍ കാണുന്ന സന്ദേശം ഇങ്ങനെയാണ്:
'ഇന്ത്യന്‍ ഓയില്‍ മുന്നറിയിപ്പ്: വരും ദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ നിങ്ങളുടെ വാഹനത്തില്‍ പരമാവധി പരിധിയില്‍ പെട്രോള്‍ നിറയ്ക്കരുത്. ഇത് ഇന്ധന ടാങ്ക് പൊട്ടിത്തെറിക്ക് കാരണമാകും. ദയവായി നിങ്ങളുടെ വാഹനത്തില്‍ പകുതി ടാങ്ക് ഇന്ധനം നിറച്ച് വായുവിനുള്ള ഇടം വയ്ക്കുക. പരമാവധി പെട്രോള്‍ നിറച്ചതിനാല്‍ ഈ ആഴ്ച 5 സ്‌ഫോടനങ്ങള്‍ സംഭവിച്ചു. പെട്രോള്‍ ടാങ്ക് ദിവസത്തില്‍ ഒരിക്കല്‍ തുറന്ന് അകത്ത് കെട്ടിക്കിടക്കുന്ന വാതകം പുറത്തേക്ക് വരട്ടെ. ശ്രദ്ധിക്കുക: നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും മറ്റെല്ലാവര്‍ക്കും ഈ സന്ദേശം അയയ്ക്കുക, അതിലൂടെ ആളുകള്‍ക്ക് ഈ അപകടം ഒഴിവാക്കാന്‍ കഴിയും. നന്ദി'.
അതേസമയം മുന്നറിയിപ്പ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി കമ്പനി തന്നെ രംഗത്തെത്തിയിട്ടുണ്ട്.സന്ദേശം തെറ്റാണെന്ന് അറിയിച്ചു കൊണ്ട് 2019 ജൂണ്‍ 3ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രസിദ്ധീകരിച്ച ട്വിറ്റര്‍ ഇപ്പോഴും നിലനില്‍ക്കന്നുണ്ട്. രണ്ടുമൂന്നു വര്‍ഷമായി ഇന്‍ഡ്യന്‍ ഓയില്‍ കമ്പനിയുടെ പേരില്‍ ഈ മുന്നറിയിപ്പ് പ്രചരിക്കുന്നുണ്ട്. തെറ്റായ പ്രചരണമാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://twitter.com/IndianOilcl/status/1135601622497746944
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."