HOME
DETAILS

വളച്ചൊടിക്കാത്ത ചരിത്രരേഖകളുമായി കാലാപാനി മ്യൂസിയം

  
backup
April 26 2021 | 21:04 PM

%e0%b4%b5%e0%b4%b3%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8a%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b0


പോര്‍ട്ട്‌ബ്ലെയര്‍: ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലയറിലുള്ള കാലാപാനി ചരിത്ര മ്യൂസിയം വളച്ചൊടിക്കാത്ത ചരിത്ര അറിവുകള്‍ തേടിയെത്തുന്നവരുടെ അത്താണിയാണിന്നും. എന്നാല്‍ സര്‍ക്കാരിന്റേയും ബന്ധപ്പെട്ട വകുപ്പുകളുടേയും പിന്തുണയില്ലാത്തതിനാല്‍ നിലനില്‍പ്പിനുവേണ്ടി പൊരുതുകയാണ് ഈ സ്ഥാപനം.


രാജ്യത്ത് ആദ്യമായി ഒരു വ്യക്തി തുടങ്ങിയ ഈ മ്യൂസിയത്തില്‍ ലോക ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്ക് പുറമെ, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രങ്ങളും, ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപസമൂഹങ്ങളുടെ ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്. കാലാപാനി എന്ന പേരില്‍ പോര്‍ട്ട് ബ്ലയറില്‍ മൂന്ന് വര്‍ഷം മുന്‍പ് തുടങ്ങിയ ഈ സംരംഭം പോലെ മറ്റൊന്ന് രാജ്യത്ത് എവിടെയും ഇല്ലെന്ന് ചരിത്രവിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയര്‍ സ്വദേശിയായ മുകേശ്വര്‍ ലാല്‍ ആണ് ഈ മ്യൂസിയത്തിന്റെ സ്ഥാപകന്‍.


മാധ്യമ പ്രവര്‍ത്തകനും, സിനിമാ സംവിധായകനുമായ മുകേശ്വര്‍ ലാലിന്റെ അനേകം വര്‍ഷത്തെ കഠിന പ്രയത്‌നത്തിന്റെ സാക്ഷാത്കാരമാണ് ഈ ചരിത്ര മ്യൂസിയം. സ്വന്തം വരുമാനത്തില്‍ നിന്നും തുക ചെലവഴിച്ചാണ് ഇദ്ദേഹം മ്യൂസിയം പരിപാലിക്കുന്നത്. ആന്‍ഡമാനില്‍ എത്തുന്ന ചരിത്ര പഠന വിദ്യാര്‍ഥികള്‍, ടൂറിസ്റ്റുകള്‍, ആദിവാസികളുടെ പഠനത്തില്‍ ഏര്‍പ്പെട്ടവര്‍ തുടങ്ങി നരവംശ ശാസ്ത്രജ്ഞരും, സമുദ്ര പഠന ഗവേഷകരുമൊക്കെ വിവിധ സംശയ നിവാരണങ്ങള്‍ക്കായി ആശ്രയിക്കുന്നത് കാലാപാനി മ്യൂസിയത്തേയാണ്. ബ്രിട്ടീഷുകാരുടെ ആന്‍ഡമാനിലേക്കുള്ള കടന്നുകയറ്റത്തിന്റെ നാള്‍വഴികള്‍ മുതല്‍ മലബാര്‍ കലാപത്തില്‍ പീഡിപ്പിക്കപ്പെട്ട നിരവധി പേരെക്കുറിച്ചുള്ള വിവിധ രേഖകളും ഇവിടെയുണ്ട്. ആന്‍ഡമാനിലെ ആദിവാസി വിഭാഗങ്ങളെക്കുറിച്ചുളള ആധികാരിക പഠനങ്ങളും ചിത്രങ്ങളും രേഖകളും ഈ ചരിത്ര മ്യൂസിയത്തില്‍ കാണാം.

ഇനിയും ഏറെ പഠനങ്ങള്‍ക്ക് സാധ്യതയുള്ള ആന്‍ഡമാനിലെ ഗോത്ര വര്‍ഗക്കാരായ ജെറോവ ,സെന്റിനന്റ്‌സ് വിഭാഗക്കാരെ കുറിച്ച് അറിയാന്‍ ഈ മ്യൂസിയത്തില്‍ എത്താതെ മറ്റ് മാര്‍ഗങ്ങളില്ല. ഇന്നും പുറം ലോകത്തെക്കുറിച്ച് അറിയാതെ ആന്‍ഡമാനിലെ ദ്വീപുകളില്‍ കഴിയുന്ന ജേറോവ വിഭാഗക്കാരെ നേരിട്ട് കണ്ട് പകര്‍ത്തിയ ചിത്രങ്ങളും അവരെക്കുറിച്ചുള്ള രേഖകളുമൊക്കെ ഇവിടെയുണ്ട്. ഇവിടത്തെ കാടുകളില്‍ കഴിയുന്ന സെന്റിനന്റ്‌സ് വിഭാഗക്കാരെ കുറിച്ചുള്ള അറിവുകളും മുകേശ്വര്‍ ലാലിന്റെ മ്യൂസിയത്തിലുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ നിരന്തര യാത്രകള്‍ നടത്തി 25 വര്‍ഷം കൊണ്ട് സ്വന്തമാക്കിയ അറിവുകളും, രേഖകളും, ചിത്രങ്ങളുമാണിവിടെ ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് മൂകേഷ്‌ലാല്‍ പറയുന്നു. അതു കൊണ്ടു തന്നെ തന്റെ ശ്രമങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.അതിനായി പ്രാധാന മന്ത്രിക്ക് കത്തെഴുതി കാത്തിരിക്കുകയാണ് ചരിത്രാന്വോഷികൂടിയായ മുകേശ്വര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago
No Image

ഇന്ത്യ 156 ന് പുറത്ത്; ന്യൂസിലണ്ടിന് 103 റണ്‍സിന്റെ ലീഡ് 

Cricket
  •  2 months ago
No Image

വംശഹത്യക്ക് 'കൈത്താങ്ങ്';  ഇസ്‌റാഈലിന് 10 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി ജര്‍മനി

International
  •  2 months ago
No Image

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

Kerala
  •  2 months ago
No Image

സഊദിയില്‍ ഇനി ഹൈട്രജന്‍ ടാക്‌സിയും; ട്രയല്‍ റണ്‍ ആരംഭിച്ച് പൊതു ഗതാഗത അതോറിറ്റി

Saudi-arabia
  •  2 months ago
No Image

'കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത് മലപ്പുറം ജില്ലയില്‍, കാരണം വിമാനത്താവളം അവിടെയായത്' വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

എയര്‍ എക്‌സ്‌പോ അബൂദബി നവംബര്‍ 19 മുതല്‍ 

uae
  •  2 months ago
No Image

കൂറുമാറാന്‍ കോടികള്‍; ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ്, പിന്നില്‍ ഗൂഢാലോചനയെന്ന് 

Kerala
  •  2 months ago
No Image

വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് 

Kuwait
  •  2 months ago