ഇന്ത്യയിലേക്ക് മെഡിക്കൽ സഹായം സൗജന്യമായി എത്തിക്കുമെന്ന് ഖത്തർ എയർവെയ്സ്
ദോഹ: കൊവിഡ് രണ്ടാം തരംഗത്തിന്റെ ദുരിതം നേരിടുന്ന ഇന്ത്യയിലേക്ക് ആഗോള വിതവരണക്കാരില്‍ നിന്നുള്ള മരുന്നുകളും മറ്റ് ഉപകരണങ്ങളും സൗജന്യമായി എത്തിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വെയ്‌സ്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് 300 ടണ്‍ ചരക്കുകള്‍ എത്തിക്കാന്‍ തയ്യാറാണെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. ഇതിനായി മൂന്ന് ചരക്കു വിമാനങ്ങള്‍ ഉപയോഗിക്കും. സഹായം ഏറ്റവും ആവശ്യമായിട്ടുള്ള ഇന്ത്യയിലെ നഗരങ്ങളിലേക്ക് നേരിട്ട് സര്‍വീസ് നടത്തുമെന്നും ഖത്തര്‍ എയര്‍വെയ്്‌സ് അറിയിച്ചു.
ഇന്ത്യയുമായി ദീര്‍ഘകാലത്തെ സവിശേഷ ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്ന് ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ അക്ബര്‍ അല്‍ ബാക്കിര്‍ പറഞ്ഞു. കോവിഡ് വലിയ വെല്ലുവിളിയാണ് ഇന്ത്യക്ക് ഉയര്‍ത്തുന്നത്. ലോകത്തെ മുന്‍നിര കാര്‍ഗോ എയര്‍ലൈന്‍ എന്നുള്ള നിലയില്‍ തങ്ങള്‍ സാധ്യമാവുന്ന എല്ലാ സഹായവും ചെയ്യുമെന്ന് അല്‍ബാക്കിര്‍ അറിയിച്ചു.
പിപിഇ ഉപകരണങ്ങള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, മറ്റ് അവശ്യ മെഡിക്കല്‍ വസ്തുക്കള്‍ തുടങ്ങിയവയാണ് ഖത്തര്‍ എയര്‍വെയ്‌സ് ഇന്ത്യയില്‍ എത്തിക്കുക. വിവിധ വ്യക്തികളും കമ്പനികളും സംഭാവന ചെയ്തവയും നിലവിലുള്ള കാര്‍ഗോ ഓര്‍ഡറുകളും ഇവയില്‍ ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."