HOME
DETAILS

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍ അന്തരിച്ചു

  
backup
April 24, 2022 | 4:31 PM

congress-leader-death-obituery-news-palakkad4545

പാലക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ആറ് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ ആയിരുന്നു. ആന്റണി മന്ത്രി സഭയില്‍ ധനകാര്യമന്ത്രിയായിരുന്നു അദ്ദേഹം. പാലക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം. യു.ഡിഎഫ് മുന്‍ കണ്‍വീനറായിരുന്നു

ശങ്കരന്‍ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബര്‍ 15ന് പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരില്‍ ജനിച്ചു. വിദ്യാര്‍ഥിയായിരുന്ന കാലഘട്ടത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1946ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായിരുന്ന സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തകനായിരുന്നു പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി.

ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവി വഹിച്ച ഏക മലയാളിയാണ് ശങ്കരനാരായണന്‍. അരുണാചല്‍ പ്രദേശ് (04/09/2007 26/01/2008), അസം (26/06/2009 27/07/2009), നാഗാലാന്‍ഡ് (03/02/2007 28/07/2009), ജാര്‍ഖണ്ഡ് (26/07/2009 21/01/2010), ഗോവ (അധികചുമതല) (27/08/2011 04/05/2012), മഹാരാഷ്ട്ര (22/01/2010 24/08/2014) എന്നീ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവി വഹിച്ചിട്ടുണ്ട്.ഭാര്യ : രാധ ഏകമകള്‍ : അനുപമ. ആത്മകഥ: അനുപമം ജീവിതം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാനേജ്മെന്റിനെ പരസ്യമായി വിമർശിച്ചു; പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനെ പുറത്താക്കി

Football
  •  2 days ago
No Image

ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന സംഗമം നാളെ ( 6-1-26) കോഴിക്കോട്ട്

Kerala
  •  2 days ago
No Image

പാര്‍ട്ടി ലൈനില്‍ നിന്ന് അകന്ന് പോയിട്ടില്ലെന്ന് ശശി തരൂര്‍; പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയാവാന്‍ അര്‍ഹതയുള്ള പലരുമുണ്ട്: ശശി തരൂര്‍

Kerala
  •  2 days ago
No Image

ഒറ്റപ്പാലത്ത് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് 11കാരന് പരുക്കേറ്റ സംഭവം: പൊട്ടിയത് പന്നിപ്പടക്കമെന്ന് സ്ഥിരീകരണം

Kerala
  •  2 days ago
No Image

വെള്ളാപ്പള്ളി മൂന്ന് ലക്ഷം രൂപ തന്നു; പണം വാങ്ങിയെങ്കില്‍ വാങ്ങിയെന്ന് തന്നെ പറയും: ബിനോയ് വിശ്വം

Kerala
  •  2 days ago
No Image

മുംബൈ ഡി-മാര്‍ട്ടില്‍ ഷോപ്പിങ്ങിനെത്തിയ ഹിജാബ് ധരിച്ച മുസ്‌ലിം യുവതിക്ക് നേരെ അതിക്രമം; അധിക്ഷേപം, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിയും

National
  •  2 days ago
No Image

'ആരായിരുന്നു രാജ്യദ്രോഹിയെന്ന് ചരിത്രം പറയും. നമുക്ക് കാണാം' മഡുറോയെ ഒറ്റിയത് സ്വന്തം പാര്‍ട്ടിക്കാരെന്ന സൂചന നല്‍കി മകന്റെ ശബ്ദസന്ദേശം

International
  •  2 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

Kerala
  •  2 days ago
No Image

മൊഗാദിഷുവിലെ പരാജയം; അധിനിവേശത്തില്‍ ഒരു യു.എസ് നാണക്കേടിന്റെ കഥ

International
  •  2 days ago
No Image

''ദൈവത്തെ പോലും വെറുതേ വിട്ടില്ല'; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം ശങ്കര്‍ദാസിന്റെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  2 days ago